1470-490

ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെdടുപ്പ് ആതവനാട് ഡിവിഷനിൽ അഷ്‌റഫ് പുത്തനത്താണി എസ് ഡി പി ഐ സ്ഥാനാർഥി

മലപ്പുറം : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനിൽ നിന്നും എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗമായ അഷ്‌റഫ് പുത്തനത്താണി ജനവിധി തേടുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. സിഎച്ച്. അശ്റഫ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.മാറി മാറി വരുന്ന മുന്നണികൾ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിൽ കാര്യക്ഷമമായി ശ്രമിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇന്നും വിദ്യാഭ്യാസ, ആരോഗ്യമേഖലയിൽ ജില്ലയുടെ അവസ്ഥ പരിതാപകരമായി തുടരുന്നത്. എസ് എസ് എൽ സിക്ക് ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് പോലും പ്ലസ് വണ്ണിന് ആഗ്രഹിച്ച സീറ്റ് നൽകാൻ ജില്ലക്ക് കഴിയുന്നില്ല. ആരോഗൃ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിൽ ജില്ലാ പഞ്ചായത്തിന് കാര്യമായ പങ്കുണ്ട്. പാർട്ടിയുടെ ഒരു പ്രതിനിധിയെങ്കിലും ജില്ലാ പഞ്ചായത്തിലുണ്ടെങ്കിൽ ഇതിന് വേണ്ടി ശക്തമായ ശബ്ദമായി നിൽക്കാൻ കഴിയുമെന്ന് അദ്ദേഹം ഉറപ്പു നൽകി. അതുകൊണ്ട് ഈ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പ്രതിനിധിയെ ഡിവിഷനിലെ വോട്ടർമാർ തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആതവനാട് മേഖലയിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് വളരെ സജീവ സാന്നിധ്യമാണ് അഷ്‌റഫ് പുത്തനത്താണി. പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ ആതവനാട് പഞ്ചായത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായിരുന്നു.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ഡോ. സി എച്ച് അഷ്‌റഫ്, വൈസ് പ്രസിഡണ്ട് എ സൈതലവിഹാജി , ട്രഷറർ കെ സി സലാം തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206