1470-490

ടൂറിസ്റ്റ് കേന്ദ്രമായ അതിരപ്പിള്ളി പ്രവേശന കവാടമായ തമ്പൂർമുഴി ചിൽഡ്രൻസ് പാർക്കിലെ ജീവനക്കാരെ ജനറൽ മാനേജർ അധിക സമയം ജോലി ചെയ്യിക്കുവാൻ നിർബ്ബന്ധിതയാക്കുന്നു

ചാലക്കുടി, ടൂറിസ്റ്റ് കേന്ദ്രമായ അതിരപ്പിള്ളി പ്രവേശന കവാടമായ തമ്പൂർമുഴി ചിൽഡ്രൻസ് പാർക്കിലെ ജീവനക്കാരെ ജനറൽ മാനേജർ അധിക സമയം ജോലി ചെയ്യിക്കുവാൻ നിർബ്ബന്ധിതയാക്കുന്നു , മാനേജർ ജോലിക്കെത്തുന്നത് രാവിലെ 9 മണിയ്ക്ക് , എത്തിയാൽ വൈകീട്ട് 3 മണിയ്ക്ക് തിരിച്ചു പോകും , ഗാർഡനിൽ മെക്കാട്ട് പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളെ രണ്ട് തട്ടുകളാക്കിയാണ് പണിയെടുപ്പിക്കുന്നത് , ഇതിൽ മാനേജരുടെ ഇംഗിതത്തിന് ചുവടുവയ്ക്കുന്നവരെ, പണി എളുപ്പമുള്ള താഴെ തട്ടും, അല്ലാത്ത തൊഴിലാളികൾക്ക് മേലേ തട്ടും, ഇതിൽ തൊഴിലാളികൾക്ക് അഭിപ്രായ ഭിന്നതയുണ്ട് , തൊഴിലാളികളിൽ ശത്രുത ഉണ്ടാക്കി തമ്മിൽ അടുപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം എന്നാണ് തൊഴിലാളി ഭാഷ്യം, ഇവിടെ മെക്കാട്ട് പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികൾക്ക് പ്രാഥമിക ആവശ്യം നിറവേററുന്നതിനുവേണ്ട ഒരു സൗകര്യവും ഒരുക്കിയിട്ടില്ല ! ടൂറിസ്റ്റുകൾ ഉപയോഗിക്കുന്ന കോമൺ ബാത്ത്റൂമിൽ തന്നെ ജീവനക്കാരും കാര്യം കാണണം , സ്ത്രീതൊഴിലാളികൾക്ക് വിശ്രമസമയത്ത് ഇരിക്കാൻ മറ ഇല്ലാത്ത ഒരു ഷെഡ്ഡ് ,അല്ലാതെ ജോലി, സമയത്തെ, വസ്ത്രം മാറാൻ പറ്റുന്ന തരത്തിൽ വേണ്ട യാതൊരു സൗകര്യവും ഇതുവരെ ഇല്ല ! ഈ തൊഴിലാളികളുടെ ജോലി സമയം 9 മണിക്കൂർ ആണ് , സാധാരണ നിയമം അനുശാസിക്കുന്ന സമയം 8മണിക്കൂർ ആണ് ഇവിടെ തികച്ചു വിഭിന്ന രീതിയാണ് നിലകൊള്ളുന്നത് ! ഇവിടെ മൈക്കാട്ട് പണിയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളികൾ 11 പേരാണ് , ഇവരുടെ സമയം രാവിലെ 8.30 ന് പ്രവേശിച്ചാൽ, 5.30 ന് അവസാനിക്കും, മറ്റു തൊഴിലാളികൾക്ക് രാവിലെ 9 മണിയ്ക്ക് പ്രവേശിച്ചാൽ വൈകീട്ട് 6 മണിയ്ക്ക് അവസാനിക്കും, എങ്കിലും DMC യുടെ പ്രവേശന ടിക്കറ്റിൽ സമയം 5 മണി വരെയാണ് , ഇതിനകം സന്ദർശകർ അകത്തും , പുറത്തും പ്രവേശിക്കാൻ പാടില്ല ! എന്നാണ് DMC പാസ്സിൽ രേഖാമൂലം കൊടുത്തിരിക്കുന്നത് ഇതിന് വിപരീതമായ രീതിയിലാണ് ഇപ്പോഴത്തെ പ്രവർത്തനം, ഇവിടെ രജിസ്റ്ററിൽ ഒപ്പിടുന്ന താല്ക്കാലിക ജീവനക്കാർ 14 പേരാണ് , ഇത് കൂടാതെ രജിസ്റ്ററിൽ ഒപ്പിടാത്ത 3 ജീവനക്കാർ വേറെയുമുണ്ട് , ഇതിൽ ഒരാൾ ഡ്രൈവർ, മറ്റൊരാൾ ഗൈഡ്, വേറൊരു ആൾ രാത്രികാല സെകൂരിറ്റി , ഇവരെയും ടിക്കറ്റ് കൗണ്ടറിൽ ഇരുത്തി ടിക്കറ്റ് വില്പന നടത്താറുണ്ട് , ഈ പ്രവർത്തിയിൽ രജിസ്റ്ററിൽ ഒപ്പിടുന്ന തൊഴിലാളികൾക്ക് അഭിപ്രായ ഭിന്നതയുണ്ട് , ഇത്തരം പ്രവൃത്തികൾ മാനേജരുടെ സ്വന്തം താല്പര്യപൂർവമാണ് ചെയ്തു വരുന്നത് , ഓടാത്ത വാഹനത്തിന്, ഓടുന്ന ഡ്രൈവർ, ഇതാണ് ഈ പൂന്താനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ! കാട്ടിലെ മരം ! തേവരുടെ ആന ! വലിയടാ ! വലി !

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206