1470-490

കാരുണ്യ ആരോഗ്യ പദ്ധതിയിലൂടെ അഞ്ച് വയസ്സുകാരിക്ക് ഹൃദയശസ്ത്രക്രിയ പൂർത്തിയാക്കി

തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മെട്രോ കർഡിയാക് സെൻററിൽ ഹൃദയത്തകരാറുള്ള അഞ്ചു വയസ്സുകാരിക്ക് ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.തലശ്ശേരി സ്വദേശിയായ കുട്ടിക്ക് ജന്മനാ ഉള്ള ഹൃദ്രോഗമായ എട്രിയൽ സെപ്ടൽ ഡിഫക്റ്റ്  atrial septal defect  ASD എന്ന രോഗമാണ് ബാധിച്ചിരുന്നത്.ഹൃദയത്തിൻറെ നാല് അറകളിൽ മുകളിലത്തെ അറകൾക്ക് ഇടയിലുള്ള ഹൃദയ ഭിത്തികളിൽ ദ്വാരങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണ് ASD. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ മാത്രമാണ് കുട്ടികളിലെ ഇത്തരം ഹൃദ്രോഗങ്ങൾക്ക് ആവശ്യമായ ശസ്ത്രക്രിയകൾ ചെയ്തു വരുന്നുള്ളൂ .കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സെൻ്ററിലെ കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധരായ ഡോ.കമ്രാൻ,ഡോ.ജനീൽ മുസ്തഫഎന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. നിലവിൽ ചിലവേറിയ ഇത്തരം ചികിത്സാ രീതികൾ സാധാരണക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിൻ്റെയും കേന്ദ്രസർക്കാരിൻ്റെയും സംയുക്ത ചികിത്സാ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി യിലൂടെയാണ് ഈ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻറ് കെ.പി സാജു,മെട്രോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പി.പി.മുസ്തഫ എന്നിവർ അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689