1470-490

എസ് എൽ സി പാസായവർ ഉപരി പഠനത്തിനായി മറ്റു സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്

അരീക്കോട്- ഏറനാട് മണ്ഡലത്തിലെ മൂന്ന് ഗവ. ഹൈസ്കൂളുകളിൽ നിന്നും എസ് എസ് എൽ സി പാസായവർ ഉപരി പഠനത്തിനായി മറ്റു സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ സീറ്റ് ലഭ്യത കുറവ് ഉണ്ടായിട്ടും ഗവ: സ്കൂളുകളിൽ സീറ്റ് അനുവദിക്കാൻ സർക്കാർ സാങ്കേതിക തടസം പറഞ് നീട്ടുന്നത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കയാണ് ഊർങ്ങാട്ടീരി പഞ്ചായത്തിലെ ഗവ:ഹൈസ്കൂൾ വെറ്റിലപ്പാറ, കാവനൂർ പഞ്ചായത്തിലെ വടശേരി, എടവണ്ണ പഞ്ചായത്തിലെപെരകമണ്ണ ഗവ ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഉപരിപഠനത്തിനായി മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് സ്കൂൾ അനുവദിച്ച് വർഷങ്ങളായിട്ടുംമൂന്നിടത്തും പ്ലസ്ടു അനുവദിച്ചിട്ടില്ല. നാട്ടുകാരുടെ ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് മൂന്നിടത്തെ യു പി സ്കൂളും ഹൈസ്കൂളാക്കി ഉയർത്തിയത്. പ്രാഥമിക സൌകര്യം ഉണ്ടെങ്കിലും ഇവിടെ പ്ലസ് ടു അനുവദിക്കാത്തിനാൽ കുട്ടികൾക്ക് മറ്റ് സാകുളൂകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മലയോര ഗ്രാമീണ പരിഗണനയിലാണ് മൂന്നിടത്തും ഹൈസ്കൂൾ അനുവദിച്ചത്. ആദിവാസി വിദ്യാർത്ഥികളടക്കം ഇവിടെ പഠിക്കുന്നുണ്ട്. ഉപരിപഠനലഭ്യത കുറവ് കാരണം സീറ്റ് ലഭിക്കാതെ പല വിദ്യാർഥികളും മറ്റു മേഖലകളിലേക്ക് തിരിയുകയാണ്. വെറ്റിലപ്പാറ ഹൈസ്കൂളിൽ നിന്ന് പാസായ കുട്ടികൾ പ്ലസ്ടുവിനായി നാല് കിലോമീറ്റർ ദൂരെയുള്ള മൂർക്കനാട് സ്കൂളിലെത്തണം. പ്ലസ് ടു അനുവദിക്കാനാവശ്യമായ എല്ലാ വിധ സൗകര്യവും ഒരുക്കാൻ തയ്യാറാണെന്ന് പി ടി എയും നാട്ടുകാരും അറിയിച്ചിട്ടും വിദ്യഭ്യാസ വകുപ്പ് പരിഗണിക്കുന്നില്ല . പ്ലസ് ടു അപേക്ഷയിൽ സ്വന്തം സ്കൂളിലെ കുട്ടികൾക്ക് അഞ്ച് ഗ്രേസ് മാർക്ക് ലഭിക്കുമ്പോൾ ഇവിടത്തെ കുട്ടികൾക്ക് അത് നഷ്ടമാവുകയാണ്.വെള്ളി മുതൽ പ്ലസ് വൺ അപേക്ഷ ആരംഭിക്കുകയാണ്. ഈ സ്കൂളുകളിൽ പഠിച്ചവർ എവിടെ സീറ്റ് ലഭിക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206