1470-490

കാട്ടുപന്നികള്‍ ചത്ത നിലയില്‍ കണ്ടെത്തിയത് ആന്ത്രാക്സാണെന്ന് സ്ഥിരീകരിച്ചു

അതിരപ്പിള്ളിയിൽ കാട്ടുപന്നികള്‍ കൃഷിയിടങ്ങളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത് പരിശോധനയില്‍ ആന്ത്രാക്സാണെന്ന് സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുവാൻ ചേർന്ന യോഗത്തിൽ രോഗബാധ സ്ഥിരീകരിച്ച ഇടങ്ങളിൽ പ്രാഥമിക സമ്പർക്കം പുലർത്തിയവരെ ക്വാറൻ്റൈൻ ചെയ്ത് നിരീക്ഷിക്കുവാനും അടുത്ത ദിവസങ്ങളിൽ പ്രദേശവാസികൾക്ക് ബോധവൽക്കരണം നല്കുന്നതോടൊപ്പം പ്രദേശത്തെ വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നല്കുവാനും തീരുമാനമായി.റവന്യൂ മന്ത്രി കെ രാജൻ, എം എൽ എ സനീഷ്കുമാർ ജോസഫ്, ജില്ല കലക്ടർ ഹരിത വി കുമാർ, ഡി എം ഒ ഡോ.കുട്ടപ്പൻ, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ സുരജ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.ചത്ത മൃഗങ്ങളെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് എത്തിക്കുന്നതിനും മറവ് ചെയ്യുന്നതിനും ചുമതലപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സമ്പര്‍ക്കം ഉണ്ടായതിനാൽ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു.കന്നുകാലികള്‍ സ്വതന്ത്രമായി തോട്ടങ്ങളില്‍ മേഞ്ഞു നടക്കുന്ന മേഖലയായതിനാൽ ഈ പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളെ പരിശോധിക്കണമെന്നും, പ്രതിരോധ വാക്സിനേഷന്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു എം എൽ എ കൂട്ടിച്ചേർത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206