1470-490

അതിരപ്പിള്ളി മേഖലയിൽ മൃഗങ്ങളിൽ ആന്ത്രാക്സ് റിപ്പോർട്ട് ചെയ്തു

ചാലക്കുടി,അതിരപ്പിള്ളി പഞ്ചായത്തിൽ നാല് ,അഞ്ച്,ആറ് വാർഡുകളിൽ എണ്ണപ്പന തോട്ടത്തിലും,, വനത്തോട് ചേർന്നുകിടക്കുന്ന സ്വകാര്യവ്യക്തികളുടെ പറമ്പുകളിലും കഴിഞ്ഞ ഒരാഴ്ചയോളമായി ഏകദേശം ഇരുപതോളം പന്നികൾ പല സ്ഥലത്തായി ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ,ഫോറസ്റ്റ് അധികാരികളെ അറിയിച്ചപ്പോൾ അവർ വന്ന് നോക്കുകയും അശാസ്ത്രീയമായ രീതിയിൽ സംസ്ക്കരിക്കുകയും, ചെയ്തു. നിരന്തരമായ സമ്മർദ്ദത്തെ തുടർന്നാണ് ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് മണ്ണുത്തി വെറ്റിനറി കോളേജിലേക്ക് അയക്കുകയും . തുടർന്ന് ആന്ധ്രാക്സ് ആണെന്ന് സ്ഥിരീകരിച്ചു റിപ്പോർട്ട് വരികയുണ്ടായി മണ്ണിൽ ജീർണ്ണാവസ്ഥയിൽ കൂൺ പോലെ മുളയ്ക്കുകയും ഇതിൽ നിന്നും, നാല്ക്കാലികളിൽ എത്തി പടരുവാനും സാധ്യതയുണ്ടെന്നാണ് വെറ്റിനറി ഡോക്ടർമാർ പറയുന്നത് , അതിനാൽ വളരെയധികം ശ്രദ്ധിക്കണം. നിരവധി ക്ഷീര കർഷകരും, മറ്റു മൃഗങ്ങളെ പരിപാലിക്കുന്ന വരും ഭയാശങ്കയിലാണ്.. ഇതിന് എത്രയും വേഗം ,ശാശ്വത പരിഹാരം കാണണമെന്ന് അതിരപ്പിള്ളി മണ്ഡലം പ്രസിഡണ്ട് VV ജോർജ്, മണ്ഡലം ഉപാധ്യക്ഷൻ ജോമോൻ കാവുങ്ങൽ , ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ബേബി co,മെമ്പർ ജയചന്ദ്രൻ, മനു പോൾ, INTUC ജനറൽ സെക്രട്ടറി ബിജുപറമ്പി,എന്നിവർ ,ആവശ്യപ്പെടുകയുണ്ടായി.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206