1470-490

പൊന്ന്യം യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് നാല്പതാം വർഷവും സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു

പൊന്യം:പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പൊന്ന്യം യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് നാല്പതാം വർഷവും സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.അഡ്വ: എം.എസ്.നിഷാദ് പഠനോപകരണ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു’. കതിരൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൂരാറത്ത്, പൊന്ന്യം കൃഷ്ണൻ, സ്കൂൾ പ്രധാനാധ്യാപിക സി.ഷൈനി,പി.വി രാഘവൻ,സി.ഉഷ, യു.ദാമോദരൻ മാസ്റ്റർ, കെ.ബേബി ഷൈജ എന്നിവർ സംസാരിച്ചു.2021-22 വർഷത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച പി.എസ്.ആരാധ്യ, പി.ജോവിൻ, കെ.എം.അനന്യ എന്നിവർക്കും സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് വിദ്യാർത്ഥികൾക്കുമാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223