1470-490

സ്വകാര്യ ബസ് തൊഴിലാളികൾ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി

ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു നേതൃത്വത്തിൽ സംസ്ഥാനത്ത് ആകെ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി . തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്ന ധർണ സമരം സി ഐ ടി യു കേന്ദ്രകമ്മിറ്റി അംഗം സഖാവ് പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി കെ പി സണ്ണി അധ്യക്ഷനായിരുന്നു മോട്ടോർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ജീ. രാധാകൃഷ്ണൻ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. യൂണിയൻ ട്രഷറർ കെ. ആർ അനന്തൻ സ്വാഗതവും. പി എസ് രാജേഷ് നന്ദിയും രേഖപ്പെടുത്തി. സ്വകാര്യബസ് തൊഴിലാളികൾ ക്ക് ശമ്പളവും ജോലി സ്ഥിരതയും ഉറപ്പുവരുത്തുക. ടോൾപ്ലാസകളിലെ തീവെട്ടിക്കൊള്ള അവസാനിപ്പിച്ച് നിരക്ക് കുറയ്ക്കുക. കോ വിഡ് – 19 കാലഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെട്ട മുഴുവൻ തൊഴിലാളികൾക്കും , തൊഴിൽ നൽകുക ക്ഷേമനിധിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് നടന്ന കളക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ പരിശ്രമിച്ച് മുഴുവൻ തൊഴിലാളികളെയും യൂണിയൻ ജില്ലാ പ്രസിഡന്റ് സഖാവ് കെ വി ഹരിദാസ് അഭിനന്ദിക്കുകയുണ്ടായി.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223