1470-490

പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി

എരഞ്ഞോളി: എൻഫോഴ്‌സ് ഡയറക്ടറേറ്റിന് ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ കള്ള കേസ്സുണ്ടാക്കി പീഡിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ കെ പി സി സി ആഹ്വാനം അനുസരിച്ചു എരഞ്ഞോളി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചോനാടം പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സമരം നടത്തി. പ്രസിഡന്റ്‌ സുശീൽ ചന്ദ്രോത് അധ്യക്ഷൻ ആയിരുന്നു. സമരം ബ്ലോക്ക് പ്രസിഡന്റ്‌ എം പി അരവിന്താക്ഷൻ ഉൽഘാടനം ചെയ്തു. പി വി വത്സലൻ മാസ്റ്റർ. എം പി സുധീർ ബാബു, സി സി രാമകൃഷ്ണൻ, മനോജ്‌ നാലകണ്ഠത്തിൽ, എം എ കെ പ്രദീപ്‌ തുടങ്ങിയവർ സംസാരിച്ചു. ഇ സോമനാഥ്‌ സ്വാഗതവും എ കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223