
തേഞ്ഞിപ്പലം: സുമനസ്സുകളുടെ കാരുണ്യത്തിനായ് തേഞ്ഞിപ്പലം – ചേളാരി സ്വദേശി തോട്ടത്തിൽ സുബ്രഹ്മണ്യൻ്റെ കുടുംബം. സ്വന്തമായൊരു വീടെന്ന സ്വപ്നം പൂർത്തിയാക്കാതെ കിണറിൽ വീണ് അകാലത്തിൽ മരണപ്പെട്ട സുബ്രഹ്മണ്യൻ മരംവെട്ട് തൊഴിലാളിയായിരുന്നു. സുബ്രഹ്മണ്യന്റെ കുടുംബത്തിന് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സുമനസ്സുകളുടെ സഹായം വേണം. ബി എഡിനും, ഡിഗ്രിക്കും പഠിക്കുന്ന രണ്ട് പെൺകുട്ടികളും എട്ടാം തരത്തിൽ പഠിക്കുന്ന ഒരു ആൺകുട്ടിയും ഭാര്യയും ഉൾപ്പെട്ടതാണ് കുടുംബം. ഇവർ താമസിക്കുന്നത് ഏത് സമയവും പൊളിഞ്ഞു വീഴാറായ ചെറു കുടിലിലാണ്. ഈ അവസ്ഥയിൽ ഇവർക്ക് വാസയോഗ്യമായ വീട് ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി തോട്ടത്തിൽ സുബ്രഹ്മണ്യൻ കുടും ബ സഹായ സമിതി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. പഠനത്തിൽ മുന്നാക്കം നിൽക്കുന്ന ഈ കുട്ടികളുടെ വിദ്യാഭ്യാസ, ദൈനംദിന ചിലവുകളിൽ സഹായിക്കാനും സമിതി തീരുമാനമെടുത്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി എം നിഷാബ് അദ്ധ്യക്ഷത വഹിച്ചു. ടി പി സുരേന്ദ്രനാഥ്, കെ ഗോവിന്ദൻകുട്ടി, ടി ശ്രീധരൻ, സി ആസിഫ് എന്നിവർ സംസാരിച്ചു. കുടുംബത്തെ സഹായിക്കാൻ ബാങ്കിൽ ഒരു ജോയിന്റ് എക്കൗണ്ട് തുറന്നു. Kerala Gramin Bank ChelariA/C Nomber- 40216101067987IFSC – KLGB0040216. ഭാരവാഹികൾമുഖ്യ രക്ഷാധികാരികൾ1. ആലിപ്പറ്റ ജമീല ( ജില്ലാ പഞ്ചായത്ത് മെമ്പർ)2. വീക്ഷണം മുഹമ്മദ് (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്)3.ടി .വിജിത്ത് ( തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻ്റ്)ചെയർമാൻ.. പി എം നിഷാബ് (വാർഡ് മെമ്പർ) 9037714634ജനറൽ കൺവീനർ.. ടി പി സുരേന്ദ്രനാഥ്, 9895500704ട്രഷറർ . മുഹമ്മദ്മുസ്തഫ കെ പി, 9847584577
Comments are closed.