1470-490

മേലൂരിൽ ഡി.വൈ.എഫ്.ഐ. പ്രതിരോധ സദസ്സ്


മേലൂർ: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള കോൺഗ്രസ്സ് – ആർ.എസ്.എസ്- ബി.ജെ.പി.ശ്രമം തിരിച്ചറിയുക, അഗ്നിപഥ് പദ്ധതി തള്ളികളയുക തുടങ്ങി ആവിശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. മേലൂർ നോർത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിരോധ സംഗമം സംഘടിച്ചു. സംഗമം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.ആർ.സുമേഷ് ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ. പ്രസിഡൻ്റ് ഗൗതം കൃഷ്ണ അധ്യക്ഷത വഹിച്ചു. സി.പി.ഐ.(എം) മേലൂർ നോർത്ത് ലോക്കൽ സെക്രട്ടറി എം.എസ്.ബിജു, എം.എം.രമേഷ്, രമ്യ വിജിത്ത്, സുവിൻ എം.എസ് ,എം.ജെ.ജിനേഷ് എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223