1470-490

പെരുന്നാളിന്നു കൊടിയേറി

ചാലിൽ: സെന്റ്. പീറ്റേർസ് പള്ളിയിലെ ഇടവക മദ്ധ്യസ്ഥനായ വി. പത്രോസിന്റെ പെരുന്നാളിന്നു കൊടിയേറി. ഇടവക വികാരി . ഫാ: തോംസൺ  കൊടിയേറ്റിയത് . ഫാ: ഷാജു ആന്റണി, ഫാ. മെൽവിൻ ദേവസി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു എല്ലാ ദിവസവും വൈകീട്ട് 5.30 ന് നൊവേനയാരംഭിക്യം . തുടർന്ന് ദിവ്യബലിയുണ്ടായിരിക്കും. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് 1890  ൽ രൂപികരിച്ച മലബാറിലെ അതി പുരാതന ഇടവകയാണ് ചാലിൽ സെന്റ്. പീറ്റേർസ് ചർച്ച്. ജൂലായ്  3 ന് കണ്ണൂർ രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. അലക്സ് വടക്കും തല പെരുന്നാൾ കുർബാനക്ക് നേതൃത്വ o നല്കും . തുടർന്ന്  മത്സ്യ തൊഴിലാളികളുടെ പരമ്പരാഗത ചടങ്ങായ കടൽ വെഞ്ചരിപ്പ് ഉണ്ടാവും. പെരുന്നാളിന്നു ശേഷം അന്നേ ദിവസം സ്നേഹവിരുന്നു നല്കും മെന്ന്പാരിഷ് സെക്രട്ടറി അനിൽ ഹെൻറി അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223