1470-490

വിദൂര വിദ്യാഭ്യാസ കോഴ്സ് അപേക്ഷ തടഞ്ഞ നടപടി പുന:പരിശോധിക്കണം – പി അബ്ദുൾ ഹമീദ് എം എൽ എ

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിലെആർട്സ് ആൻഡ് സയൻസ് കോളജുകളിലുംഅറബിക് ഓറിയന്റൽ ടൈറ്റിൽ കോളജുകളിലും വിദ്യാർഥി പ്ര വേശനം തടഞ്ഞ ന ടപടി പുന: പരിശോധിക്കണം – പി അബ് ദുൾ ഹമീദ് എം എൽ എ ആവശ്യപ്പെട്ടു. മാത്രമല്ല കോഴ്സുകൾക്ക്അനുവദിക്കാവുന്ന പരമാവധിസീറ്റുകളുടെ പരിധി ഉയർത്തിയത് വെട്ടി ക്കുറച്ച കോഴിക്കോട് സർവ്വക ലാശാല നടപടിയിലുംസർക്കാർ അടിയന്തിരമായി ഇടപെടൽ വേണമെന്നാവശ്യ പ്പെട്ട് മുഖ്യമ ന്ത്രി പിണറായി വിജയൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ആർ ബിന്ദു എന്നിവർക്ക് എം എൽ എ കത്ത് നൽകി. നേരത്തെ കോവിഡാനന്തരം മലബാറിലെ വിദ്യാർത്ഥികളുടെ ഡിഗ്രി സീറ്റ് ദൗർലഭ്യം കാര ണമായ പ്രതിസന്ധി പരിഹരി ക്കാൻ നിയമസഭയിലടക്കം ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് അധിക സീറ്റ് വർധനവ് 2020 മുതൽ നിലവിൽ വന്നത്.എന്നാൽ ഓരോ തവണ റിസൾട്ട് വരുമ്പോഴും മലബാറിൽ നല്ല റിസൾട്ടാണ് വിദ്യാർത്ഥികൾ നൽകുന്നത്.അവർക്ക് ഇഷ്ടാനുസരണം കോഴ്സ് തിരഞ്ഞെടുക്കാൻ നിലവിലെ സ്ഥിതിയനുസരിച്ച് സാധ്യമല്ല. മലബാറിൽ പ്രത്യേകിച്ച് മലപ്പു റം ജില്ലയിൽവിജയികൾക്കനു സരിച്ചുള്ള സീറ്റ് വർധിപ്പിച്ചാലേ ശാശ്വതപരിഹാരമാകുകയുള്ളൂ.എന്നാൽ പരിമിതമായ സീറ്റിൽ പരമാവധി വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് സൗകര്യം ചെയ്യേണ്ട സർവ്വകലാശാല നിലവിലുണ്ടായിരുന്ന സീറ്റ് പിൻവലിച്ച് കൊണ്ട് ഉത്തരവിറ ക്കിയത് വിദ്യാർത്ഥികളോടുള്ള അവകാശ ലംഘനമാണ്. അതേസമയം മലബാറിൽ കൂടുതൽ കോളോജുകൾ ആരംഭിക്കുന്നതിനും നിലവി ലുള്ള സർക്കാർ/ എയിഡഡ് കോളേജുകളിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കുന്ന തിനും സർക്കാർ തയ്യാറാ കണം. അതിനു മുതിരാതെ നിലവിലുള്ള സീറ്റ് വെട്ടിച്ചുരു ക്കാൻ സർവ്വകലാശാലയും സീറ്റു കിട്ടാതെ ഓടി നടക്കുന്ന വിദ്യാർത്ഥികൾക്കാശ്രയമായിരുന്ന സർവ്വകലാശാല വിദൂര വിദ്യഭ്യാസ കോഴ്സുകൾനിർ ത്തലാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പും ധൃതി പിടിക്കുന്നത് വിദ്യാർത്ഥികളോടുള്ള വഞ്ചന യാണെന്നും എം.എൽ.എ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223