1470-490

2018ൽ ഫ്ലാഡിനെ തുടർന്ന് ചാലിയാറിൽ തകർന്ന നടപ്പാലം പുനർനിർമിക്കാതെ നീട്ടുന്നതിന് പിന്നിൽ രാഷ്ട്രീയ കളിയെന്ന് ആരോപണം .2010ലാണ് തൂക്കുപാലം നിർമ്മിച്ചത്

അരീക്കോട് :2018ൽ ഫ്ലാഡിനെ തുടർന്ന് ചാലിയാറിൽ തകർന്ന നടപ്പാലം പുനർനിർമിക്കാതെ നീട്ടുന്നതിന് പിന്നിൽ രാഷ്ട്രീയ കളിയെന്ന് ആരോപണം .2010ലാണ് തൂക്കുപാലം നിർമ്മിച്ചത്.
മൂർക്കനാട് സുബുല്ലു സലാം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പത് വിദ്യാർത്ഥികളുടെ ജീവൻ 2009ൽ ചാലിയാർ നഷ്ടമായിരുന്നു’. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവെ ചാലിയാറിലെ മൂർക്കനാട് കടവിൽ തോണി മറിഞ്ഞാണ് ഒമ്പത് ജീവൻ പുഴ തട്ടിയെടുത്തത്. ഇവിടത്തെ വിദ്യാർത്ഥികളുടെ യാത്ര ദുരിതത്തെ തുടർന്ന് തൂക്ക് പാലം നിർമ്മിക്കുകയായിരുന്നു. സംഭവ സ്ഥലം സന്ദർശിച്ച അന്നത്തെ മന്ത്രി പാലോളി മുഹമ്മദ് അരീക്കോട്കാർക്ക് നൽകിയ വാഗ്ദാനം പാലിച്ച് ആറ് മാസത്തിനകം പാലം പണി പൂർത്തീകരിച്ചു. ഇത് അരീക്കോട് മൂർക്കനാട് കടവുകളുടെ സഞ്ചാര പാത എളുപ്പമാക്കി. എന്നാ എന്നാൽ ഇരുമ്പ് കൊണ്ട് നിർമ്മിച്ച പാലത്തിന് സംരക്ഷണം ഉണ്ടാകാത്തതിനെ തുടർന്ന് 2018-ലെ വെള്ളത്തിൽ പാലവും ചാലിയാറിൽ തകരുകയായിരന്നു ‘നിർമ്മാണ ചുമതല കെൽട്രോണായിരുന്നുവെങ്കിലും സംരക്ഷണം ആരെന്ന ചോദ്യം അവശേഷിക്കുന്നതിന് വേണ്ടിയാണ് പാലം കൂപ്പ് കുത്തിയത്. സുരക്ഷാ ചുമതലയെ ചൊല്ലി റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ തമ്മിലുള്ള വാഗ്വാദങ്ങൾക്കിടെ പാലം തുരുമ്പെടുത്ത് നശിപ്പിക്കുകയായിരുന്നു. പാലത്തിന്റെ തകർച്ച ചൂണ്ടിക്കാണിച്ച് പത്രമാധ്യമങ്ങളിൽ ഇടം പിടിച്ചെങ്കിലും അധികാരികളുടെ സുരക്ഷ ചുടതല ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല

നടപ്പാലംതകർന്നതിനെതുടർന്ന് സ്ഥലം സന്ദർശിച്ച പി കെ ബഷീർ എം എൽഎ, അന്നത്തെ സ്ഥലം എം പിയായിരുന്ന ഏം ഐ ഷാനവാസ് എന്നിവർ, മിലിട്ടറിയുടെ സഹായത്തോടെകാലതാമസം കൂടതെ നിർമിക്കുമെന്ന് ,നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പാലം തകർന്ന് ”നാല് വർഷം പിന്നിട്ടിട്ടും പുതുക്കി പണിയാനോ ബദൽ പാലം നിർമിക്കാനോ ബന്ധപ്പെട്ടവർ തകയ്യാറായിട്ടില്ല. ചെറു വാഹനങ്ങൾക്ക് പോകാനുള്ള പാലം നിർമിക്കാനാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം സർക്കാർ അംഗീകരിക്കുകയും ബജറ്റിൽ തുക വകയിരുത്തിയതുമാണ്. പാലം നിർമാണത്തിനായി മരാമത്ത് വകുപ്പ് പൈലിംഗ് പ്രവർത്തിയും ഇവിടെ ആരംഭിച്ചു. എന്നാൽ രാഷ്ട്രീയ പകപോക്കലിനെ തുടർന്ന് പ്രവർത്തി നിർത്തി വെക്കുകയായിരുന്നു. ഇതോടെ മൂർക്കനാൈട് സ്കൂളിലെ കുട്ടികൾ മൂന്ന് കിലോമീറ്റർ അധിക യാത്ര ചെയ്യാനും നിർബന്ധിതരായി. കുട്ടികളുടെ യാത്രാദുരിതത്തിന് അറുതി വരുത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യം അവഗണിക്കുകയാണ്.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223