1470-490

വായന വാരത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റി പുസ്തക ചർച്ച സംഘടിപ്പിച്ചു

കോട്ടക്കൽ : കാംപസ്‌ ഫ്രണ്ട്‌ ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനാ വാരം കാമ്പയിന്റെ ഭാഗമായി പ്രമുഖ മനശാസ്ത്രജ്ഞനും പണ്ഡിതനുമായ ഡോ: അഷ്റഫ് കൽപ്പറ്റയുടെ സ്വവർഗ്ഗരതിയും ജെൻഡർ രാഷ്ട്രീയവും പുസ്തകചർച്ച സംഘടിപ്പിച്ചു.‌

കാംപസ്‌ ഫ്രണ്ട്‌ സംസ്ഥാന സെക്രട്ടറി ടി മുജീബ്‌ റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ക്യാപസുകളിലെ സ്വതന്ത്രവാദത്തെ വിദ്യാർത്ഥികൾ സമീപിക്കുന്ന രീതി കൂടുതൽ ഗൗരവമായി പുനർവായന നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പുസ്തക ചർച്ചയിൽ പണ്ഡിതനും ഗവേഷകനുമായ പി പി ഹംസ, അൻവർ നാനാക്കൽ ( പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ),
ഫലാലു റഹ്മാൻ പുന്നപ്പാല( എഴുത്തുകാരൻ ) എന്നിവർ സംസാരിച്ചു

പരിപാടിയിൽ ജില്ലാ ഭാരവാഹികളായ അർഷഖ് ഷർബാസ്,
ജു ഹാന ഹസീൻ, ഫവാസ് ഒഴൂർ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223