1470-490

എം.ആർ.എസ്.സ്ക്കൂളിൽ നിയമബോധവൽക്കരണ ക്ലാസ്സ്


ചാലക്കുടി: ചാലക്കുടി എം.ആർ.എസ്.വിദ്യാലയത്തിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കുട്ടികൾക്ക് എതിരായ ലൈഗിംക അതിക്രമം തടയൽ നിയമം 2012 (പോക്സോ നിയമം) എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്ത് അഡ്വ.കെ.ആർ.സുമേഷ് സെമിനാർ നയിച്ചു. ചാലക്കുടി പോലീസ് സീനിയർ സിവിൾ പോലീസ് ഓഫീസർ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കുട്ടി പോലീസ് ചാർജ്ജ് അധ്യാപകരായ ഹരി. എം.കെ, പി.ആർ.ശാരിക, ആർച്ച ഗിരീഷ്, ആദിത്യ.എം.എസ്. എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223