1470-490

മാലിന്യ നിർമാർജ്ജനം പ്രായോഗിക പരിഹാരങ്ങൾ
എസ് എസ് എഫ് പരിസ്ഥിതി സെമിനാർ ഇന്ന്

എടരിക്കോട്: പരിസ്ഥിതി സാക്ഷരത സാമയികം ക്യാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേത്യത്തിൽ “മാലിന്യ നിർമാർജ്ജനം ഇസ്ലാമിക മാർഗരേഖ” എന്ന ആശയത്തിൽ സെമിനാർ ഇന്ന് നടക്കും.

എടരിക്കോട് യൂത്ത് സ്ക്വയറിൽ നടക്കുന്ന സെമിനാർ പരിസ്ഥിതി കൂട്ടായ്മ മലപ്പുറം ജില്ല ചെയർമാനും ചാലിയാർ,പ്ലാച്ചിമടസമരസംഘാടകനുമായ പി സുന്ദരരാജ് ഉദ്ഘാടനം ചെയ്യും ജില്ലാ പ്രസിഡൻറ് കെ സ്വാദിഖ് അലി ബുഖാരി അദ്ധ്യക്ഷവഹിക്കും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ മുസ്ലിയാർ വിഷയാവതരണം നടത്തും

പരിസ്ഥിതിയെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നലക്ഷ്യത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ,വി സിറാജുദ്ധീൻ സംസാരിക്കും

പ്രവർത്തകർ പരസ്പരം വീടുകളിൽ ചെന്ന് ഫലവൃക്ഷങ്ങൾ സമ്മാനമായി നട്ടുപിടിപ്പിക്കുന്ന ‘ഇക്കോ ഗിഫ്റ്റ്,പരിസ്ഥിതി സംരക്ഷണ ആശയങ്ങൾ ഉയർത്തി വീടുകളിൽ ‘ഗ്രീൻ നോട്ട് ‘വിതരണം,ഗ്രീൻ നസ്വീഹ’വെള്ളിയാഴ്ച എല്ലാ മസ്ജിദുകളിലും പരിസ്ഥിതി സന്ദേശ പ്രഭാഷണം,ഡിവിഷനുകളുടെ നേതൃത്യത്തിൽ ഗ്രീൻ വിസിറ്റ് തുടങ്ങിയ വിത്യസ്ത പ്രവർത്തനങ്ങൾ ജില്ലയിൽ കാമ്പയിനിൻ്റെ ഭാഗമായി നടന്നുവരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223