ന്യൂ മാഹി: ന്യൂ മാഹി ടൗണിൽ റോഡ് നിർമ്മാണത്തിലെ അപാകത മൂലം ഗതാഗത സ്തഭനവും അപകടങ്ങളും നിത്യ സംഭവമായിരിക്കുകയാണ് ഇത് ഒഴിവാക്കാൻ റോഡ് അപാകത തീർത്തു പുതുക്കി പണിയണമെന്നും സ്ഥിരമായി ന്യൂ മാഹി ടൗണിൽ ട്രാഫിക്ക് പോലീസിനെ നിയമിക്കണമെന്നും മോട്ടോർ തൊഴിലാളി യൂണിയൻ (സി ഐ ടി യു) ന്യൂ മാഹി ഡിവിഷൻ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു ജില്ലാ കമ്മിറ്റിയംഗം വാഴയിൽ വാസു സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം ടി യൂനസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ ജയപ്രകാശൻ സംസാരിച്ചു. ഭാരവാഹികളായി എൻ രവീന്ദ്രൻ (പ്രസിഡണ്ട്), രമേശൻ കെ, രവി പി പി (വൈസ് പ്രസിഡണ്ടുമാർ), മുഹമ്മൽ ഫൈസൽ (സിക്രട്ടറി), പി അനിൽകുമാർ, അരവിന്ദാക്ഷൻ കെ പി (ജോയന്റ് സിക്രട്ടറിമാർ), സഹിർ സി പി (ഖജാൻജി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു
Comments are closed.