1470-490

പീച്ചി, വാഴാനി വന്യ ജീവി സങ്കേതത്തിൻ്റെ അതിർത്തി പുനർ നിർണ്ണയിക്കണമെന്ന് ആവശ്യപ്പെട്ടു

ചേലക്കര :പരിസ്ഥിതി ലോല മേഖല പ്രഖ്യാപനത്തിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പീച്ചി, വാഴാനി വന്യ ജീവി സങ്കേതത്തിൻ്റെ അതിർത്തി പുനർ നിർണ്ണയിക്കണമെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ  വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിധിയുടെ പശ്ചാത്തലത്തിൽ സംരക്ഷിത വന മേഖലയിൽ നിന്നും വായു ദൂരം ഒരു കിലോമീറ്റർ പ്രഖ്യാപിച്ച് നടപ്പിലാക്കിയാൽ പഴയന്നൂർ, ചേലക്കര, പാഞ്ഞാൾ, മുള്ളൂർക്കര, തെക്കുംകര, പാണഞ്ചേരി എന്നീ പഞ്ചായത്തുകളും, വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയേയും മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതം ദുരിതമാകും. ഒരു കിലോമീറ്റർ ബഫർ സോണിൽ ഉൾപെടുന്ന മുഴുവൻ കൈവശ ഭൂമിയും ജനവാസ മേഖലയും പൂർണ്ണമായും വന നിയമത്തിന് കീഴിൽ വരും. ഇതോടെ പുതിയ കെട്ടിടങ്ങളും റോഡുകളും പണിയുന്നതിനോ  പുനർ നിർമ്മിക്കുന്നതിനോനിയന്ത്രണം വരുന്നതിനോടൊപ്പം കിണറുകളും കുളങ്ങളും കന്നുകാലി വളർത്തലും കൃഷിയും മറ്റും നിയന്ത്രണ വിധേയമാകും.  വന്യ ജീവി സങ്കേതത്തിൻ്റെ അതിർത്തി, വനത്തിനുള്ളിലെ 2 കിലോമീറ്റർ പുനർ നിർണ്ണയിച്ചു കൊണ്ട് കോടതി വിധി നടപ്പിലാക്കുന്നതിന് സർക്കാർ തയ്യാറാകണം. സാധാരണക്കാരായ കർഷകരെ ബാധിക്കുന്ന വിധിയെക്കുറിച്ച് ജനങ്ങളിൽ എത്തിക്കുന്നതിനായി കിഫ പഴയന്നൂർ യൂണിറ്റിന്റെ നേതൃത്ത്വത്തിൽ 25 ന് വൈകിട്ട് 3 ന് എളനാട് ഐഷ ഓഡിറ്റോറിയത്തിൽ കർഷക പ്രതിരോധ സദസ്സും വിശദീകരണ യോഗവും സംഘടിപ്പിക്കുമെന്ന്കിഫ യൂണിറ്റ് പ്രസിഡൻ്റ് ടി.രാംകുമാർ, സെക്രട്ടറി ഇ.ജെ.സണ്ണി, കമ്മിറ്റി അംഗങ്ങളായ സലീം കരിമാൻകുഴി, സ്റ്റീഫൻ എളനാട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223