1470-490

പാറക്കൂട്ടത്ത് തേൻകണം പദ്ധതി ആരംഭിച്ചു


കൊരട്ടി. സംസ്ഥാന സർക്കാരും, സാമൂഹികക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന തേൻകണം പദ്ധതിക്ക് പാറക്കൂട്ടത്ത് തുടക്കമായി. അംഗനവാടി വിദ്യാർത്ഥികൾക്ക് പോഷക-പ്രതിരോധശേഷി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആഴ്ചയിൽ 3 ദിവസം ആണ് കുരുന്നുകൾക്ക് തേൻ നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനംകൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ.കെ.ആർ.സുമേഷ് ഉദ്ഘാടനം ചെയ്തു. ഹോൾട്ടികൾച്ചർ വകുപ്പാണ് തേൻ വിതരണം ചെയ്യുന്നത്. സിന്ധു ജയരാജ്, പുഷ്പലത മധു, ആതിര മഹാദേവൻ എന്നിവർ പ്രസംഗിച്ചു.യോഗാദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാന വിതരണം ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223