1470-490

സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ “യംഗസ്റ്റ് പ്ലയർ അവാർഡ്” മുഹമ്മദ് സയാനും, സൂര്യ ഗായത്രിക്കും

കേരള സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരായി മുഹമ്മദ് സയാനും സൂര്യ ഗായത്രിയും. കോട്ടയം YMCA ആസ്ഥാനത്ത് ജൂൺ 4ന് നടന്ന അണ്ടർ 7 വിഭാഗത്തിലാണ് പ്രായം കുറഞ്ഞ കുട്ടികളിക്കാർ പരസ്പരം മാറ്റുരച്ചത്.മലപ്പുറം ജില്ലയിൽ നിന്ന് ഓപ്പൺ വിഭാഗത്തിൽ രണ്ടാംസ്ഥാനക്കാരനായാണ് സയാൻ സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. 4 വയസ്സും 7 മാസവും 4 ദിവസവുമാണ് മുഹമ്മദ് സയാൻ്റെ പ്രായം.മലപ്പുറം ജില്ലയിൽ നിന്ന് തന്നെ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരിയായാണ് 5 വയസ്സും 2 മാസവും 4 ദിവസവും പ്രായമുള്ള സൂര്യ ഗായത്രി ചാമ്പ്യൻഷിപ്പിനെത്തിയത്. 5 റൗണ്ട് മത്സരങ്ങളിൽ നിന്ന് ഒര് പോയിൻ്റ് നേടാനും ഇരുവർക്കും സാധിച്ചിട്ടുണ്ട്.വിജയികൾക്ക് സംസ്ഥാന ചെസ്സ് അസോസിയേഷനും പ്രോഗ്രാം ഓർഗനൈസിംങ്ങ്കമ്മിറ്റിയും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689