1470-490

വരുന്നൂ..കണക്ടറ്റ് കാറുകള്‍

വാഹനങ്ങളും ഇന്റര്‍നെറ്റ് കണക്ടറ്റ് ആകുന്ന പുതിയ സാങ്കേതിക വിദ്യയാണ് കണക്റ്റഡ് കാര്‍ ടെക്‌നോളജി. എല്ലാത്തരം വിവരങ്ങളിലേക്കും തത്സമയ ആക്‌സസ് നേടാന്‍ അവരുടെ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതോടൊപ്പം, അവര്‍ക്കു കാറും , ഡീലര്‍ഷിപ്പും തമ്മിലുള്ള സമ്പര്‍ക്കം സുഗമമാക്കാനും , ഒരപകടത്തില്‍ പെട്ടിട്ടുണ്ടെങ്കില്‍ അടിയന്തര സേവനങ്ങള്‍ ലഭ്യമാകാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടുന്നു.
കാറില്‍ എത്തുന്നതിനു മുന്‍പ് തന്നെ കാറിന്റെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് എസി ഓണ്‍ ചെയ്യാം. അതുപോലെ ാറിന്റെ ഡോര്‍ ലോക്ക് / അണ്‍ലോക്ക് ചെയ്യാനും ഹെഡ്ലൈറ്റുകള്‍ ഓഫ് ചെയ്യാന്‍ മറന്നു പോയെങ്കില്‍ ഓഫ് ചെയ്യാനും , പാര്‍ക്കിങ് ഏരിയയില്‍ കാറിനെ കണ്ടെത്താന്‍ ഹോണ്‍ പ്രവര്‍ത്തിപ്പിക്കാനും സാധ്യമാകുന്നു.ഓണ്‍ബോര്‍ഡ് ജിപിഎസ് വഴി കാര്‍ കണ്ടെത്താനും ആപ്ലിക്കേഷന്‍ സഹായിക്കും.
ലോകത്തിന്റെ ഏതു കോണില്‍നിന്നും സ്മാര്‍ട്‌ഫോണിലെ ഒരു ആപ്ലിക്കേഷന്‍ വഴി കാറിനെ നിരീക്ഷിക്കാനും , നിയന്ത്രിക്കാനും ഉതകുന്ന സാങ്കേതികവിദ്യയാണ് കണക്റ്റഡ് കാര്‍. ഈ സംവിധാനമുള്ള വാഹനങ്ങള്‍ക്ക് ജിയോ ഫെന്‍സിങ് എന്നറിയപ്പെടുന്ന ഒരു സുരക്ഷാവലയമുണ്ട്. ലളിതമായി പറഞ്ഞാല്‍, ഇത് മാപ്പില്‍ ഒരു ലൊക്കേഷന്‍ അതിര്‍ത്തി സൃഷ്ടിക്കുകയും വാഹനം നിശ്ചിത അതിര്‍ത്തിക്കപ്പുറത്തേക്ക് കടക്കുകയാണെങ്കില്‍ ഉടമയെ അറിയിക്കുകയും ചെയ്യുന്നു. സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍വഴി ജിയോ ഫെന്‍സിങ് സജ്ജമാക്കാനും കഴിയും. വാഹനത്തിന്റെ ആരോഗ്യം നിരീക്ഷിച്ച് സങ്കീര്‍ണമായ കേടുപാടുകള്‍ വരുന്നതിനു മുന്‍പുതന്നെ ഉപയോക്താവിനെയും വാഹന നിര്‍മാതാവിനെയും അറിയിക്കുന്ന ‘പ്രെഡിക്റ്റിവ് മെയിന്റനന്‍സും’ , കാര്‍ ഡീലര്‍ഷിപ്പില്‍ എത്തിക്കാതെ ടെക്‌നീഷ്യന്‍ വിദൂരതയില്‍നിന്നുതന്നെ കാറിനെ ആക്‌സസ് ചെയ്തു പ്രശ്‌നപരിഹാരം നടത്തുന്ന ‘റിമോട്ട് ഡയഗ്നോസ്റ്റിക്‌സ് ഫീച്ചറും കണക്ടറ്റഡ് കാര്‍ ടെക്‌നോളജിയിലുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,597,498Deaths: 528,701