
യുവമോർച്ച തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല നടന്നു. സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന ആവിശ്യം ഉന്നയിച്ച് കൊണ്ട് ബിരിയാണി ചെമ്പുമായി യുവമോർച്ച പ്രവർത്തകർ തലശ്ശേരി പുതിയ ബസ്റ്റാൻ്റിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. യുവമോർച്ച തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് കെ. വൈശാഖ്അദ്ധ്യക്ഷത വഹിച്ച പരിപാടിയിയിൽ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം എം.പി സുമേഷ് ഉദ്ഘാടനം ചെയ്തു. കെ. ഹരിദാസ് സ്വാഗതവും യുവമോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് സബീഷ് നന്ദിയും പറഞ്ഞു.
Comments are closed.