പ്രവാചക നിന്ദ: പ്രതിഷേധവുമായി കൂടുതല്‍ മുസ്ലിം രാജ്യങ്ങള്‍

ബിജെപി വക്താക്കള്‍ പ്രവാചകനിന്ദ നടത്തിയെന്ന ആക്ഷേപത്തില്‍ കടുത്ത ഭാഷയില്‍ അപലപിച്ച് മുസ്ലിം രാജ്യങ്ങള്‍. ഖത്തറിനും കുവൈത്തിനും ഇറാനും പുറമെ സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ജോര്‍ദാന്‍, യുഎഇ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.
പ്രവാചകനിന്ദ നടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ഇന്ത്യ മാപ്പുപറയണമെന്നും ആവശ്യമുയര്‍ന്നു. ഒമാനും പാകിസ്ഥാനും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി രോഷം അറിയിച്ചു. കുവൈത്ത്, ബഹ്റൈന്‍ ഉള്‍പ്പെടെ പല ഗള്‍ഫ് രാജ്യങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ നീക്കി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അല്‍ഖലീലി ആഹ്വാനം ചെയ്തു.
Comments are closed.