1470-490

CPIML RED STARപന്ത്രണ്ടാം പാർട്ടി കോൺഗ്രസ്സ്സ്വാഗതസംഘം രൂപീകരിച്ചു

സി.പി.ഐ.(എം.എൽ) റെഡ് സ്റ്റാർ പന്ത്രണ്ടാം പാർട്ടി കോൺഗ്രസ്സ് വിജയിപ്പിക്കുന്നതിനാവശ്യമായ സ്വാഗത സംഘം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു. സഖാവ് കെ.എൻ. രാമചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. പാർട്ടി പി.ബി അംഗം സഖാവ് പി.ജെ ജയിംസ്‌ , പ്രേം ബാബു പി.എ , പിടി ഹരിദാസ് ,എം.വി കരുണാകരൻ, തുടങ്ങിയവർ സംസാരിച്ചു.സഖാവ് കെ.എൻ. അജോയ്കുമാർ ചെയർപെഴ്സനും പാർട്ടി സംസ്ഥാന സെക്രട്ടറി സ: എം.പി. കുഞ്ഞിക്കണാരൻ ജനറൽ കൺവീനറുമായി 200 അംഗ സ്വാഗത സംഘം രൂപീകരിച്ചു.എസ്സ് ബാബുജി , തോമസ്മാത്യു സദാശി ശിവൻ മാസ്റ്റർ, സാബി ജോസഫ് എന്നിവർ രക്ഷാധികാരികളും പി.ടി. ഹരിദാസ് , ഡോ പ്രസാദ് , പ്രേം ബാബു പി.എ., പി.കെ. പ്രിയേഷ് കുമാർ , സ്മിത എംഎം , ഷാജഹാൻ അബ്ദുൾ ഖാദർ എന്നിവർ സ്വാഗതസംഘത്തിന്റെ വൈസ് ചെയർപെഴ്സൻമാരും ആണ്.സഖാക്കൾ രാജേഷ് അപ്പാട്ട്, അഖിൽ കുമാർ എ.എം, കെ.വി പ്രകാശ്, എൻ . ടി വേണു, ടി.സി സുബ്രഹ്മണ്യൻ, എം.കെ.കൃഷ്ണൻ കുട്ടി, വി.എ. ബാലകൃഷ്ണൻ , വിജി ലാലിച്ചൻ , ബാബുരാജ് കെ. , കെ.വേണുഗോപാലൻ എന്നിവർ സ്വാഗതസംഘത്തിന്റെ കൺവീനർമാരായി തെരഞ്ഞെടുക്കപ്പെട്ടു.സഖാക്കൾ പി ജെ ജയിംസ്, എം.കെ.ദാസൻ ,കബീർ കട്ലാട്ട് , പി.എൻ. പ്രൊവിന്റ്, കെ.ശിവരാമൻ തുടങ്ങി 45 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും യോഗം രൂപം കൊടുത്തു.സാമ്രാജ്യത്വ ശക്തികൾക്കെതിരെ ദേശാഭിമാന ശക്തികൾ നടത്തിയ ഐതിഹാസിക പ്രക്ഷോഭങ്ങൾക്ക് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ സാക്ഷ്യം വഹിച്ച കോഴിക്കോട് കടപ്പുറത്ത് സപ്തംബർ 24 ന് നടക്കുന്ന റാലിയും പൊതുസമ്മേളനത്തോടെയും ഒരാഴ്ച നീണ്ടു നിൽക്കുന്ന പാർട്ടി കോൺഗ്രസ്സിന് തുടക്കമാകും.ഇരുപത് സംസ്ഥാന സമ്മേളനങ്ങളിലൂടെ തെരഞ്ഞടുക്കപ്പെട്ട 300 പ്രതിനിധികൾ, പാർട്ടി കോൺഗ്രസ്സിനെ അഭിവാദ്യം ചെയ്യാനെത്തുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്യൂണിസ്റ്റ് വിപ്ലവ പാർട്ടികളുടെ 20 ഓളം പ്രതിനിധികൾ, ഇന്ത്യയിൽ നിന്നുള്ള സഹോദര വിപ്ലവ -ഇടതുപക്ഷ സംഘടനകളുടെ 30 ഓളം പ്രതിനിധി കൾ ഉൾപ്പെടെ 350 സഖാക്കൾ പാർട്ടി കോൺഗ്രസ്സിൽ പ്രതിനിധികളായിരിക്കും.പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി സപ്തംബർ 24 ന് നടക്കുന്ന ഫാസിസ്റ്റ്‌ വിരുദ്ധ റാലി രാജ്യത്തെ കോർപ്പറേറ്റുകൾക്ക് അടിയറ വെക്കുന്ന നവ മനുവാദ ഹിന്ദുത്വ ഫാസിസ്റ്റുകൾക്ക് ശക്തമായ താക്കീതു നൽകുന്നതായിരിക്കും.18 ആം നൂറ്റാണ്ടിലെ മുതലാളിത്തത്തിന്റെ വളർച്ച മുതൽ കൊളോണിയൽ കാലം പിന്നിട്ട് നവ കൊളോണിയസത്തിൻ കീഴിൽ കോർപ്പറേറ്റ് മാഫിയകളുടെ തേരോട്ടം വരെയുള്ളതും, അവക്കെതിരായ ഐതിഹാസിക പോരാട്ടങ്ങളുടെയും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെയും ചരിത്രത്തെ അടയാളപ്പെടുത്തുന്ന സാസ്കാരിക -രാഷ്ട്രീയ എക്സിബിഷൻ, (Cultural and Political Exibition ) , ജാതി പ്രശ്നം, ലിംഗ സമത്വം, തുടങ്ങി വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള വിശകലനം ചെയ്യുന്ന സെമിനാറുകൾ, വിപ്ലവഗാന മേള, നാടൻ പാട്ടുകൾ , നാടകങ്ങൾ, ഫിലീ മോത്സവം, പുസ്തകമേള , തുടങ്ങി ഈ പാർട്ടി കോൺഗ്രസ്സ് വേളയിൽ വിപുലമായ ബഹുജന പങ്കാളിത്തം ഉറപ്പാക്കുന്ന വിവിധ രാഷ്ട്രീയ-കലാ -സംസ്കാരിക പരിപടികൾ ആവിഷ്ക്കരിക്കുന്നതിനും പാർട്ടി കോൺഗ്രസ്സിനെ വൻ വിജയമാക്കുന്നതിനും പന്ത്രണ്ട് സബ് കമ്മിറ്റികൾക്ക് സ്വാഗതസംഘം രൂപം നൽകി.____ ജനറൽ കൺവീനർ.

Comments are closed.

x

COVID-19

India
Confirmed: 43,531,650Deaths: 525,242