1470-490

അരി കയറ്റുമതിയില്‍ നിയന്ത്രണം ഉടന്‍

ഡെല്‍ഹി: അരിയുടെ കയറ്റുമതി നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍. അരിയുടെ ലഭ്യത ഉറപ്പാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര വിപണിയില്‍ അരിവില വീണ്ടും വര്‍ധിച്ച സാഹചര്യത്തിലാണിത്. ഈ പശ്ചാത്തലത്തില്‍ കയറ്റുമതി തോത് ഉയര്‍ത്തണമെന്ന ആവശ്യവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ വിതരണശൃംഖല നിരവധി പ്രതിസന്ധികള്‍ നേരിടുകയാണ്. എന്നാല്‍ പണപ്പെരുപ്പവും വിലക്കയറ്റവും നിലവിട്ടുയരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ഇടപെടലുകള്‍ വേണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇന്ധനവില കുറച്ചതുകൊണ്ട് മാത്രം മതിയാകില്ല എന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാരുള്ളത്. പഞ്ചസാര കയറ്റുമതിക്ക് ഇന്നലെ മുതല്‍ ഒക്ടോബര്‍ 31 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിദേശത്ത് നിന്ന് പഞ്ചസാര വാങ്ങാന്‍ വ്യാപാരികള്‍ അനുമതി തേടണമെന്നാണ് നിര്‍ദേശം.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689