1470-490

അരീക്കോട്ജ ലനിധി പദ്ധതി കുടിവെള്ള ശുദ്ധികരണം ഭാഗീകമെന്ന് പരാതി

അരീക്കോട്: ഊർങ്ങാട്ടിരി പഞ്ചായത്തിൽ 22 കോടി ചിലവിട്ട് നിർമ്മിച്ച ജലനിധി പദ്ധതിയിലൂടെ ലഭിക്കുന്നത് ഭാഗീകമായി ശുദ്ധികരിച്ച കുടിവെള്ളമെന്ന് പരാതി.മഴ കാലമായതോടെ പുഴയിലെ കലക്ക് വെള്ളം തന്നെയാണ് പൈപ്പിലൂടെ ലഭിക്കുന്നതെന്ന് ഗുണഭോക്താക്കൾ പരാതിപ്പെട്ടിട്ടും നടപ്പടിയില്ല. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചശുദ്ദീകരണ പ്ലാൻ്റിൽമൂന്ന് ഘട്ടമായി ശുദ്ധീകരണം നടത്തുന്ന പദ്ധതിയിൽ ശുദ്ധികരണത്തിൻ്റെ രണ്ടാം ഘട്ടമായ ഫിൽറ്റർ ബഡ് പ്രവർത്തിക്കാത്തതു കാരണമാണ് ശുദ്ധീകരണം ഭാഗീകമായാണ് നടക്കുന്നത്.

രണ്ട് ഫിൽട്ടർ ബഡും പ്രവർത്തനരഹിതമായതോടെ കലങ്ങിയ വെള്ളം തന്നെയാണ് ശുദ്ധീകരത്തിൻ്റ മൂന്നാം ഘട്ടമായ ക്ലോറിനേഷൻ സമ്മിലേക്ക് കടത്തി ക്ലോറിൻവാതകം കലർത്തി പ്രധാന ടാങ്കിലേക്ക് മാറ്റി വിതരണത്തിനെത്തുന്നത്
ഒന്നാം ഘട്ടത്തിൽ പുഴയിൽ നിർമ്മിച്ച ടണൽ വഴി കിണറിലേക്ക് നേരിട്ടെത്തുന്ന പുഴവെള്ളം പമ്പിംഗ്‌ വഴി എറേറ്ററിലൂടെ വായുവുമായി സമ്പർക്കമുണ്ടാക്കിയ ശേഷം കാരി പോപ്പുലറിലൂടെ ആലവും ലൈം( ചുണ്ണാമ്പ്) കലർത്തി ചെളിനീക്കം ചെയ്ത ശേഷമാണ് രണ്ടാം ഘട്ട ശുദ്ധീകരണത്തിലെത്തുന്നത് എന്നാൽ ഇവ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായിട്ടും റിപ്പയറിംഗ് നടത്താൻ ജലനിധിക്ക് മേൽനോട്ടം വഹിക്കുന്നവർ തയാറാകുന്നില്ല’
ജലനിധിയെ ആശ്രയിച്ച് കുടിവെള്ളം ശേഖരിക്കുന്നവർക്ക് കലങ്ങിയ വെള്ളമാണ് ലഭിക്കുന്നത്.
ചാലിയാറിലെ പാവണ്ണ കടവിൽ സ്ഥാപിച്ച പമ്പ് ഹൗസിലും ടാങ്കിൽ നിന്നുമാണ് പഞ്ചായത്തിലെ 11 വാർഡുകളിലേക്കായി വെള്ളം എത്തിക്കുന്നത്.
22 കോടി ചിലവഴിച്ച് നിർമിച്ച പദ്ധതിക്ക് അശാസ്ത്രീയമായാണ് പൈപ്പുകൾ സ്ഥാപിച്ചത്. നിലവാരം കുറഞ്ഞ പൈപ്പുകൾ ആയതിനാൽ മർദത്തിനനുസരിച്ച് പൊട്ടലും പതിവായിരിക്കുകയാണ്. പരാതികൾ ഉയർന്നതോടെ പഞ്ചായത്തിന് കീഴിൽ മറ്റൊരു ഏജൻസിക്ക് നടത്തിപ്പ് ചുമതല നൽകിയെങ്കിലും ജലവിതരണം കൃത്യമായി നടക്കാത്തത് ഏറെ പരാതിക്ക് കാരണമായതിനെ തുടർന്ന് നടത്തിപ്പ് ചുമതല മാറ്റാൻ ചർച്ച നടക്കുന്നുണ്ട്

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689