സ്വവര്‍ഗാനുരാഗത്തിന്റെ ശാസ്ത്രം

രണ്ടു ലെസ്ബിയന്‍ പെണ്‍കുട്ടികള്‍ ഒരുമിച്ച് ജീവിക്കാനാഗ്രഹിക്കുന്ന വാര്‍ത്തയില്‍ വികാരം വ്രണപ്പെട്ടിരിക്കുകയാണ് മലയാളി. ഫാത്തിമയും ആദിലയും അവരിഷ്ടപ്രകാരം ജീവിക്കട്ടെയെന്ന് കോടതി പറഞ്ഞിട്ടും അവരുടെ ബന്ധത്തിന്റെ ധാര്‍മികത തെരയുകയാണ് മലയാളി. സത്യത്തില്‍ എന്താണ് സ്വവര്‍ഗാനുരാഗം. സദാചാര ഗൂണ്ടകള്‍ പറയും പോലെ അതു മാനസിക രോഗമാണോ? ഇതിന്റെ ശാസ്ത്രീയ വശം ഒന്നു നോക്കാം. സ്വവര്‍ഗാനുരാഗം ഒരു മാനസിക രോഗമാണ്, നല്ല തല്ലു കിട്ടാത്തതിന്റെ കുറവാണ്, വളര്‍ത്തു ദോഷമാണ് എന്നൊക്കെയുള്ള കമന്റടിക്കുന്നതിന് മുന്‍പ് ഇത്തരം കാര്യങ്ങളറിഞ്ഞിരിക്കുന്നത് നല്ലതാണ്.
എന്താണ് സ്വവര്‍ഗാനുരാഗം? എന്താണ് ആണ്‍-പെണ്‍ ലൈംഗിക അസ്ഥിത്വം?
ഒരു കുട്ടി ജനിക്കുമ്പോള്‍ അതിന് ഏത് ലൈംഗിക അവയവ മാണ് ഉള്ളത് എന്ന് നോക്കിയാണ് ആ കുട്ടി ഏത് ലിംഗത്തില്‍ പെട്ടതാണ് എന്ന് നിര്‍ണയിക്കുന്നത്. ശാസ്ത്രീയമായി പറഞ്ഞാല്‍ തത ക്രോമസോം ഉള്ള ആള്‍ പെണ്ണും , തഥ ക്രോമസോം ഉള്ള ആള്‍ ആണും ആണ്.
ഇത് സാമാന്യേന 99.99% അവസരത്തിലും ശരിയായിരിക്കുമെങ്കിലും വളരെ അപൂര്‍വമായി ഇതിലും വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ട്.
സത്യത്തില്‍ ക്രോമസോം അല്ല ഇക്കാര്യങ്ങള്‍ നിര്‍ണയിക്കുന്നത്. ക്രോമസോമില്‍ ഉള്ള ജീനുകളാണ്. Y ക്രോമസോമില്‍ സാധാരണയായി കാണുന്ന ഒരു ജീന്‍ ആണ് SRY ജീന്‍. ഈ ജീനിന്റെ പണി എന്നു പറയുന്നത് SOX9 എന്നു പേരായ ഉറങ്ങിക്കിടക്കുന്ന മറ്റൊരു ജീനിനെ ഉണര്‍ത്തുക എന്നതാണ്. ഈ ജീന്‍ ഉണര്‍ന്നാല്‍ അവന്റെ പണി മറ്റേ X ക്രോമസോമില്‍ ഉള്ള സ്ത്രീ സ്വഭാവത്തെ തല്ലിക്കെടുത്തുക എന്നതാണ്.
ഇനി വളരെ അപൂര്‍വമായി ചില സാഹചര്യങ്ങളില്‍ XY ക്രോമസോം ഉള്ള ഒരാളുടെ SRY ജീന്‍ ഉണര്‍ന്നില്ല എന്ന് കരുതുക. അയാളിലെ ക്രോമസോണ്‍ XY ആണെങ്കില്‍ പോലും ലൈംഗിക അവയവങ്ങള്‍ നിര്‍മ്മിച്ചെടുക്കാനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കാതെ പോകുന്നു. അതുമൂലം X ക്രോമസോമില്‍ ഉള്ള പെണ്‍ സ്വഭാവങ്ങള്‍ തലപൊക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ XY ക്രോമസോം ഉണ്ടെങ്കില്‍ പോലും SRY ജീന്‍ ഉണര്‍ന്നില്ലെങ്കില്‍ അല്ലെങ്കില്‍ അതിന് S0X9 ജീനിനെ ഉണര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പെണ്‍ ലൈംഗിക അവയവത്തോടുകൂടി ആയിരിക്കും കുട്ടി ജനിക്കുക.
കോശവിഭജനം സമയത്ത് ക്രോസിംഗ് ഓവര്‍ എന്ന ഒരു പരിപാടി ഉണ്ട് . അതായത് ജനിതക ഭാഗങ്ങള്‍ പരസ്പരം കൈമാറുക. അങ്ങനെ സംഭവിച്ചാല്‍ ഈ പറഞ്ഞ SRY ജീന്‍ ക്രോസിംഗ് ഓവര്‍ വഴി X ക്രോമസോമില്‍ എത്തിച്ചേരാം. അപ്പോള്‍ XX ക്രോമസോം ഉള്ള ആളില്‍ SRY ജീന്‍ എത്തിച്ചേരാം. ആ ജീന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ SOX9 ജീനിനെ ഉത്തേജിപ്പിക്കുകയും തല്‍ഫലമായി ആണ്‍ ലൈംഗിക അവയവങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതായത് XX ആണെങ്കില്‍ കൂടിയും ജനിക്കുന്ന കുട്ടിക്ക് ആണ്‍ ലൈംഗിക അവയവം ഉണ്ടായിരിക്കും.
ഇനി SOX 9 ജീനുകള്‍ കുറച്ചൊക്കെ പെണ്‍ ഭ്രൂണത്തിലും ഉണ്ടായിരിക്കും. ഇതിനെ ഉറക്കിക്കിടത്താന്‍ FOXL 2 എന്ന ഒരു ജീന്‍ ശ്രമിക്കും. അത് സാധിച്ചില്ലെങ്കില്‍ പെണ്‍ ഭ്രൂണമാകേണ്ട സിക്താണ്ഡം ആണ്‍ ഭ്രൂണമായി മാറും.
ഇതാണ് ട്രാന്‍സ് ജെന്‍ഡര്‍ എന്ന് വിളിക്കുന്ന ലൈംഗിക അസ്ഥിത്വം ഉള്ള ആളുകള്‍ . ഇനി മേല്‍പ്പറഞ്ഞ ജീനുകളുടെ പ്രവര്‍ത്തനം കുറഞ്ഞോകൂടിയോ ഇരുന്നാല്‍ ആണത്തം പെണ്ണത്തം എന്നിവയുടെ അളവില്‍ വ്യത്യാസം വരും.
ഇനി ആണ്‍ ലൈംഗിക അവയവം ഉണ്ടായാലും അതിനനുസരിച്ച് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിച്ചില്ലെങ്കില്‍ ആണ് ആണെങ്കില്‍ കൂടിയും ആണിന് പെണ്ണിനോട് തോന്നേണ്ട താല്പര്യം ഉണ്ടാവുകയില്ല. മറിച്ച് മറ്റ് ജീനുകളുടെ പ്രവര്‍ത്തനം മൂലം സ്‌ത്രൈണ ഹോര്‍മോണുകള്‍ ഉണ്ടാകുന്നത് വഴി മറ്റൊരു ആണിനോട് താല്‍പര്യം തോന്നുകയും ആവാം. അതായത് ലൈംഗിക അവയവ രൂപീകരണം ഒരു വഴിക്കും തലച്ചോറില്‍ ആണ്‍-പെണ്‍ രൂപീകരണം മറ്റൊരു വഴിക്കും നടക്കാം. തലച്ചോറില്‍ ഹൈപ്പോതലാമസ്, അമിഗ്ദല, ഹിപ്പോകാമ്പസ്, ബ്രെയിന്‍ സ്റ്റം എന്നിവയിലെ ന്യൂറോണുകളുടെ വിന്യാസം ആണിലും പെണ്ണിലും വ്യത്യസ്തരീതിയിലാണ് ഉള്ളത്. അതായത് ശരീരത്തില്‍ ആണിന്റെ ലൈംഗിക അവയവം ഉണ്ടെങ്കിലും തലച്ചോര്‍ പെണ്ണിന്റെ ആയിരിക്കും. മറിച്ച് ശരീരത്തില്‍ പെണ്ണിന്റെ ലൈംഗിക അവയവം ആണെങ്കിലും തലച്ചോര്‍ ആണിന്റെ ആയിരിക്കും. തലച്ചോറില്‍ ഉണ്ടാകുന്ന ഈ വ്യത്യാസം മൂലം ഒരു പെണ്‍കുട്ടിക്ക് മറ്റൊരു പെണ്കുട്ടിയോടോ, ഒരു ആണ്‍കുട്ടിക്ക് മറ്റൊരു ആണ്‍കുട്ടിയോട് ലൈംഗിക താല്‍പര്യമുണ്ടാവാം.
Comments are closed.