1470-490

ഡ്രഗ് പ്രൂവിങ് എന്ന ഹോമിയോ തട്ടിപ്പ്

ഹെല്‍ത്ത് ഡെസ്‌ക്: കുറച്ചു ദിവസങ്ങളായി ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം കേള്‍ക്കുന്ന വാര്‍ത്തകളിലൊന്നാണ് ഡ്രഗ് പ്രൂവിങ് ഹോമിയോ മരുന്ന് എന്ന്. പേരു കേള്‍ക്കുമ്പോള്‍ ഏതോ മരുന്നിനു ഫലപ്രാപ്തി തെളിയിച്ചു എന്ന് തോന്നുമെങ്കിലും സത്യം സംഭവം അതല്ല.

ഹോമിയോപ്പതിയിലെ തെറ്റിദ്ധരിപ്പിക്കുന്നതും അശാസ്ത്രീയവുമായ ഒന്നാണ് ഡ്രഗ് പ്രൂവിങ്. ഹോമിയോപതിയുടെ ഏറ്റവും അടിസ്ഥാന സിദ്ധാന്തമായ law of similia AYhm Similia Similibus Curentur ശരിയാണെന്നു തെളിയിക്കാന്‍ വേണ്ടി, ഹോമിയോപ്പതികാര്‍ നടത്തുന്ന ഒരു ”ചെപ്പടി വിദ്യയാണ്” ഡ്രഗ് പ്രൂവിങ്. ഡ്രഗ് പ്രൂവിങ് എന്താണെന്ന് നോക്കാം.
ആരോഗ്യവാനായ ഒരു വ്യക്തിയില്‍ ഏതെങ്കിലും ഒരു വസ്തു രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍, അതെ രോഗലക്ഷണങ്ങള്‍ ഉള്ള ഒരു രോഗിയില്‍ ഇതേ വസ്തു നേര്‍പ്പിച്ച കൊടുത്താല്‍ രോഗലക്ഷണങ്ങള്‍ മാറും എന്നാണ്.

ഒരു ഉദാഹരണം പറഞ്ഞാല്‍, ഉള്ളി അരിയുമ്പോള്‍ കണ്ണില്‍നിന്ന് വെള്ളം വരുന്നതും, മൂക്കു ഒലിക്കുന്നതും സാധാരണം. അപ്പോള്‍ വല്ല വൈറസ് മൂലമോ, മറ്റുള്ള കാരണങ്ങള്‍ കൊണ്ടോ മൂക്കൊലിപ്പും, കണ്ണില്‍നിന്നും വെള്ളം വരുകയോ ചെയ്താല്‍, ഉള്ളി നേര്‍പ്പിച്ചു കൊടുത്താല്‍ അസുഖം മാറും. അതാണ് ലോ ഓഫ് സിമിലിയ
ലോ ഓഫ് സിമിലിയയ്ക്ക് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഒന്ന്, ആരോഗ്യവാനായ വ്യക്തിയില്‍ ഹോമിയോമരുന്നു രോഗലക്ഷണങ്ങള്‍ ഉണ്ടാക്കണം. രണ്ട്, സമാനമായ രോഗലക്ഷണം ഉള്ള രോഗിയില്‍ അതെ നേര്‍പ്പിച്ച ഹോമിയോമരുന്നു, രോഗലക്ഷണങ്ങള്‍ കുറക്കണം. ഇതിന്റെ ആദ്യത്തെ ഭാഗം ആണ് ഡ്രഗ് പ്രൂവിങ് എന്ന് പറയുന്നത്.

ബിഎച്ച്എംഎസ് കോഴ്‌സ് ചെയ്യുന്നവര്‍, അവരുടെ പഠനത്തിന്റെ ഭാഗം ആയി കോളേജില്‍ ഡ്രഗ് പ്രൂവിങ് ചെയ്യുന്നുണ്ട്. അറിയാവുന്ന ഒരു മരുന്ന്, സ്വന്തം ശരീരത്തിലോ, അല്ലെങ്കില്‍ ആരോഗ്യം ഉള്ള കൂട്ടുകാരുടെയോ ശരീത്തില്‍ പരീക്ഷിച്ചു, ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ഒരു ബുക്കില്‍ രേഖപ്പെടുത്തി വക്കും. കഴിച്ചത് ഏതു മരുന്നാണ് എന്ന് മുന്‍കൂട്ടി അറിയാവുന്നതു കൊണ്ട്, വളരെ സിമ്പിള്‍ ആണ്. Materia medica എന്ന പുസ്തകം നോക്കി ആ മരുന്ന് ഉണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ അവര്‍ എഴുതിവെക്കും, മാര്‍ക്ക് കിട്ടും, പാസ് ആകുകയും ചെയ്യും. ആധുനിക വൈദ്യശാസ്ത്രത്തെ പോലെ ഹോമിയോ മരുന്നുകള്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ഡബിള്‍ ബ്ലൈന്‍ഡ് ടെസ്‌റ്റോ പ്ലാസിബോ കണ്‍ട്രോള്‍ ടെസ്‌റ്റോ ഇല്ല. ഡ്രഗ് പ്രൂവിങിലും അതില്ലെന്നതാണ് വാസ്തവം. ഓരോ വിദ്യാര്‍ത്ഥിക്കും, അവര്‍ ഏതു മരുന്നാണ് കൊടുക്കുന്നതെന്നും, ഏതു പൊട്ടന്‍സി ആണ് എന്നും മുന്‍കൂട്ടി അറിയാം. ഇതിനുപരി Placebo control (പൊള്ള മരുന്ന്) കൂടെ കൊടുക്കുന്നില്ല എന്നുള്ളതും വളരെ പ്രസ്‌കതമാണ്!. അതുകൊണ്ട് ദയവായി ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വിശദവിവരങ്ങള്‍ അറിയാനുള്ള അന്വേഷണ ത്വര കാണിക്കുക. കാരണം ആരോഗ്യവും ശരീരവും നമ്മുടേതാണ്.

Comments are closed.