1470-490

ചട്ടിപ്പറമ്പിലെ വെടിയേറ്റ് മരണം: ആസൂത്രിതമെന്ന്

മലപ്പുറം;ചട്ടിപ്പറമ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നായാട്ടിനു പോയ യുവാവ് വെടിയേറ്റു മരിച്ച സംഭവം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമാണെന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ കൂടുതല്‍ പേര്‍ പൊലീസ് കസ്റ്റഡിയിൽ ജില്ലയിലെ നായാട്ടു സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ പിടിയിലായത്. പകല്‍ സമയത്ത് മൂന്നംഗ സംഘം വേട്ടക്കിറങ്ങിയതില്‍ ദുരൂഹതയുണ്ടോ എന്നതിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ അറസ്റ്റിലായ അലി അസ്‌കറിനും, സുനീശനും പുറത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ നായാട്ടു സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ പൊലീസ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ അറസ്റ്റിലായവരെ കൂടാതെ മറ്റു പ്രതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി നായാട്ടിന് പോകുന്ന ഈ സംഘത്തിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ച് അലി അസ്‌കറാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വയറിന് ഗുരുതര പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. തോക്ക് അലി അസ്‌കറിന്റേതാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്. രാത്രിയില്‍ കാട്ടുപന്നിയുടെ ശല്യം ഏറെയുള്ള പ്രദേശമാണിത്. പകല്‍ സമയത്ത് മൂന്നംഗ സംഘം വേട്ടക്കിറങ്ങിയതില്‍ ദുരൂഹതയുണ്ടോ എന്നതും അന്വേഷിക്കും.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223