ബേബി പൗഡറിനെ സൂക്ഷിക്കുക

കുഞ്ഞുങ്ങള്‍ക്ക് ബേബി പൗഡറിടുന്നവരാണ് നമ്മളെല്ലാം. എന്നാല്‍ ഈ പൗഡര്‍ കുഞ്ഞിന്റെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് അറിയാമോ? പൗഡറിലുള്ള ചെറിയ കണികകള്‍ കുഞ്ഞിന്റെ ശ്വാസകോശഅറകളില്‍ കയറിയിരുന്നു വലിയ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നു പഠനം. ഒന്ന് മുതല്‍ അഞ്ചു മൈക്രോണ്‍ വരെ വലിപ്പമുള്ള കണികകള്‍ക്കു ശ്വാസകോശത്തെ പതുക്കെ പൂര്‍ണമായും നാശത്തിലേക്കു കൊണ്ടുപോകാന്‍ കഴിയുമത്രെ. ചെറിയ ചുമ, ശ്വാസംമുട്ടല്‍ എന്നിങ്ങനെയുള്ള ദീര്‍ഘനാളത്തെ ബുദ്ധിമുട്ടുകള്‍ക്കും ഇവ കാരണമായേക്കാം. പൗഡര്‍ ടിന് ഒരു കാരണവശാലും കുഞ്ഞിന് കളിക്കാന്‍ കൊടുക്കരുത്. എങ്ങാനും മൂടി തുറന്നു കുഞ്ഞിന്റെ മുഖത്തേക്ക് വീണാല്‍ വലിയ അപകടം നടന്നേക്കാം. പെട്ടെന്നുള്ള വെപ്രാളത്തില്‍ കുഞ്ഞ് വലിയ ശക്തിയോടെ ശ്വാസം ഉള്ളിലേക്ക് എടുക്കാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍, ഈ കുഞ്ഞുകണികകള്‍ ശ്വാസകോശത്തിനുള്ളില്‍ എത്തി കുഞ്ഞുശ്വാസനാളികളെ ബ്ലോക്ക് ചെയ്യാനിടയാകും. പൗഡര്‍ ബോട്ടിലിന് പുറകിലുള്ളതൊന്നു വായിച്ചു നോക്കണം. ഹൈപ്പോ അലര്‍ജിക് എന്നൊരു വാക്ക് അവര്‍ തന്നെ മുന്‍കൂര്‍ ജാമ്യമെന്ന നിലയില്‍ ചേര്‍ത്തിട്ടുണ്ട്. ഇനി കുഞ്ഞിന് പൗഡര്‍ ഇട്ടേ തീരൂ എന്നാണെങ്കില്‍, കുഞ്ഞ് കിടക്കുന്ന റൂമില്‍ നിന്നും മറ്റൊരു റൂമിലേക്ക് പോയി കയ്യിലെടുത്തു നന്നായി തുടച്ചശേഷം കുഞ്ഞിന്റെ റൂമിലേക്ക് പോയി ദേഹത്ത് തൊടുക.
Comments are closed.