1470-490

കുഞ്ഞിന്റെ കരച്ചിൽ കേട്ടതിൽ പരിഭ്രാന്തി- പോലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ചേലേമ്പ്ര കാക്കഞ്ചേരി റോഡരുകിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടതിൽ പരിഭ്രാന്തി പരത്തി- പോലീസ് തിരച്ചിൽ നടത്തി. ഇന്നലെ രാത്രി എട്ട് മണിയോടെ കാക്കഞ്ചേരി ചന്ത നടക്കുന്നതിന് എതിർ വശത്ത് ദേശീയപാത വികസനത്തിനായ് മണ്ണിട്ട് നികത്തുന്ന സ്ഥലത്താണ് സംഭവം. വഴി യാത്രക്കാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസും, ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. മൂന്ന് മണിക്കൂറിലേറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ ഒരു പഴയ ബെഡ്‌ ഷീറ്റും പുതിയ ടർക്കിയും പി lന്നീട് കണ്ടെത്തിയെങ്കിലും ഇതുമായി ബന്ധമില്ലെന്നതാണ് പോലീസിന്റെ നിലപാട്. വഴിയോരത്ത് വെളളം കുടിയ്ക്കാനായ് നിർത്തിയ ഫാമിലി അടങ്ങിയ വാഹനത്തിലെ യാത്രക്കാരാണ് കുട്ടിയുടെ കരച്ചിൽ ആദ്യം കേട്ടത്. ഇവർ ഒരു ഓട്ടോക്കാരനെ കൈ കാണിച്ച്‌ വിവരം പറയുകയും പിന്നീട് ഹൈവെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ പ്രദേശത്ത് ഇടയ്ക്ക് മയിലിറങ്ങാറുണ്ടെന്നും ശബ്ദമുണ്ടാക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. തുടർന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിൽ നടത്തി വരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223