1470-490

മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന പരിഹാരവും പ്രേത വേർപാടും സമാപിച്ചു

മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന പരിഹാരവും പ്രേത വേർപാടും സമാപിച്ചു. ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന പരിഹാരവും പ്രേത വേർപാടും സമാപിച്ചു. 25ന് ദീപാരാധന,സുദർശന ഹോമം, അത്താഴ പൂജ, പ്രേതാ വാഹന.26ന് ഉഷപൂജ, ഗണപതി ഹോമം, തിലഹോമം, ഉച്ചപൂജ. സന്ധ്യയ്ക്ക് ദീപാരാധന, വസ്തു പുണ്യാഹം, അത്താഴപൂജ. 27ന് ഉഷപൂജ, തിലക ഹോമം, പഞ്ചകം, പഞ്ച ഗവ്യം, കലാ ഭിഷേകം , ഉച്ചപൂജ. സന്ധ്യയ്ക്ക് ദീപാരാധന, സർപ്പബലി, ഭഗവതിസേവ, ബാദതാ വേർപാട്, അത്താഴപൂജ.28ന് ഗണപതി ഹോമം, ഉഷപൂജ, സുബ്രഹ്മണ്യൻ, ഭഗവതി, ബ്രഹ്മരക്ഷസ്, പൂർവ്വ ആചാര്യൻ തുടങ്ങിയവർക്ക് പത്മമിട്ട് പൂജ, സായൂജ്യപൂജ, ഉച്ചപൂജ. തുടങ്ങിയവ നടന്നു. ക്ഷേത്രം തന്ത്രി ഡോക്ടർ എളാപ്പിലഇലം കുമാരൻ നമ്പൂതിരി നമ്പൂതിരി,എളാപ്പിലഇല്ലം സന്തോഷ് നമ്പൂതിരി, ക്ഷേത്ര മേൽശാന്തി മായഞ്ചേരി ഇല്ലം നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ പ്രസിദ്ധ കലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാർ സംഘവും ചെണ്ടയിൽ നാദ വിസ്മയം ഒരുക്കി.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223