1470-490

കുട നിർമ്മാണത്തിലും പൊന്ന്യംപാലം മഹല്ല് കമ്മിറ്റിയുടെ മാതൃക

ചമ്പാട് : മഹല്ല് നിവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പൊന്ന്യംപാലം പുഴക്കൽ മഹല്ല് ജമാഅത്ത് കമ്മിററിയുടെ പ്രവർത്തനങ്ങൾ വീണ്ടും മാതൃകയാകുന്നു. വനിതകൾക്ക് വരുമാന മാർഗം ലക്ഷ്യമിട്ട് കുട നിർമ്മാണ പദ്ധതിയും നടപ്പിലാക്കുക വഴിയാണ് മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധേയമായത്.  വനിത സ്വയം സഹായ സംഘം നിർമ്മിച്ച കുടയുടെ വില്പന ഉദ്ഘാടനം പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി.കെ. അശോകൻ നിർവ്വഹിച്ചു.  പരിശീലനം ലഭിച്ച 13 വനിതകളാണ്  കുടകൾ നിർമ്മിക്കുന്നത്. ഇതിനകം തന്നെ മുന്നൂറോളം കുടകൾക്ക് മുൻകൂട്ടി ഓർഡർ ലഭിക്കുകയും ചെയ്തിട്ടുണ്ട്. മദ്രസാ ഹാളിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് കെ.നൂറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.മഹല്ല് ഖത്തീബ് റഫീഖ് മൗലവി കുട ഏറ്റുവാങ്ങി. മഹല്ല് ജി.സി.സി. കമ്മിറ്റി വൈസ് പ്രസിഡണ്ട് ലത്തീഫ് സഫ , മഹല്ല് സെക്രട്ടറി നാസർ കോട്ടയിൽ തുടങ്ങിയവർ സംസാരിച്ചു.മഹല്ല് കമ്മിറ്റി കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടപ്പിലാക്കിയ പലിശ രഹിത വായ്പ പദ്ധതി, ആട് ഗ്രാമം പദ്ധതി, സഹായ പയറ്റ് തുടങ്ങിയ പത്തോളം പദ്ധതികൾക്ക് മഹല്ലിൽ വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജനക്ഷേമകരമായ പല പദ്ധതികളും മഹല്ലിൽ നടപ്പിലാക്കുന്നതിനുള്ള  ശ്രമത്തിലാണ് മഹല്ല് കമ്മിറ്റിയും ജി സി സി കമ്മിറ്റിയും മഹല്ല് വാട്സ് ആപ്പ് കൂട്ടായ്മയും ചേർന്ന്  തയ്യാറെടുക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223