1470-490

പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

എൻ.ആർ. ഇ.ജി വർക്കേഴ്സ് യൂണിയൻ കൊടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടകരയിൽ പ്രതിഷേധ മാർച്ചും, ഫ്ലൈ ഓവർ ജംഗ്ഷനിൽ ധർണ്ണയും നടത്തി. സി.പി.ഐ (എം) ഏരിയാ സെക്രട്ടറി പി.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി ടി.എ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.ആർ. പ്രസാദൻ, അമ്പിളി സോമൻ, കെ.വി.നൈജോ പി.കെ.രാജൻ, ജോയ് നെല്ലിശ്ശേരി ,അജിതാ സുധാകരൻ എന്നിവർ സംസാരിച്ചു. പുഷ്പ കൃഷ്ണൻകുട്ടി സ്വാഗതവും, ടി.കെ. പത്മനാഭൻ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223