1470-490

സമത ഓർക്കാട്ടേരിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം- മന്ത്രി അഹമ്മദ് ദേവർകോവിൽ

ശ്രദ്ധേയമായ ഇടപെടലുകളിലൂടെ സാമൂഹ്യ സന്നദ്ധ പ്രവർത്തന രംഗത്തും മികച്ച വിജയങ്ങളിലൂടെയും കലാ സാംസ്‌കാരിക രംഗത്തും അഭിമാനപൂർവം തലയുയർത്തി നിൽക്കാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ കഴിഞ്ഞ ഓർക്കാട്ടേരി സമത കലാ കായിക സാംസ്‌കാരിക വേദിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി. ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്ലബ് സെക്രട്ടറി എസ് വി ഹരിദേവ് ന്റെ അധ്യക്ഷതയിൽ തുമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഗേൾസ് വിംഗ് പ്രസിഡന്റ്‌ ആര്യശ്രീ വത്സൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആശ്രയ പാലിയേറ്റിവ് പ്രവർത്തകൻ വെള്ളാറ ദാസനെ മന്ത്രി ഹാരമാണിയിക്കുകയും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ഗിരിജ ഉപഹാരസമർപ്പണം നടത്തുകയും ചെയ്തു.കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി അപ്ലൈഡ് കെമിസ്ട്രി യിൽ ഒന്നാം റാങ്ക് നേടിയ അനുപ്രിയയെ ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷക്കീല ഈങ്ങോളിയും അനുമോദിച്ചു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജസീല വി കെ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ കെ ഗോപാലൻ,ക്ലബ് രക്ഷാധികാരി ടി എൻ കെ ശശീന്ദ്രൻ മാസ്റ്റർ,മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ ഭാസ്കരൻ,പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ രജിൽ കെ പി,ക്ലബ് പ്രസിഡന്റ്‌ അനസ് അഞ്ചുകണ്ടം,ഗേൾസ് വിംഗ് സെക്രട്ടറി അഭിത്യ കെ ഹംസ ഹാജി,വി പി ഇബ്രാഹിം തുടങ്ങിയവർ പ്രോഗ്രാം കൺവീനർ അശ്വിൻ എൻ സ്വാഗതവും ക്ലബ് ട്രഷറർ ലിജിൻ രാജ് നന്ദിയും പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223