1470-490

ലൈഫ് പദ്ധതി: കൊരട്ടിയിൽ 5 വീടുകളുടെ താക്കോൽദാനം നടത്തി


കൊരട്ടി. സംസ്ഥാന സർക്കാരിൻ്റെ 100 ദിന പരിപാടിയുടെ ഭാഗമായി കൊരട്ടി പഞ്ചായത്തിൽ പണി പൂർത്തികരിച്ച5 വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു.. നാലുക്കെട്ട് സ്വദേശി കുന്നുങ്ങാൻ പ്രമിത അജയകുമാറിന് താക്കോൽ കൈമാറി കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. അയ്യപ്പൻ പി.കെ പുതുശേരി കട്ടപ്പുറം, വാസന്തി ഉണ്ണികൃഷ്ണൻ കൂട്ടാല, ജെ.ടി.എസ്, ലിസി വർഗ്ഗീസ്, അരിമ്പിള്ളി, തിരുമുടിക്കുന്ന്, മിനിമോൾ ബൈജു, കരിങ്ങാടൻ മുരിങ്ങൂർ, എന്നിവരുടെ വീടുകളും ലൈഫിൽ 100 ദിന പരിപാടിയുടെ ഭാഗമായി താക്കോൽ കൈമാറി. കൊരട്ടി പഞ്ചായത്ത് വികസന സ്ഥിരം സമതി ചെയർമാൻമാൻ അഡ്വ.കെ.ആർ.സുമേഷ്, വിദ്യാഭ്യാസ-ആരോഗ്യസ്ഥിരം സമതി ചെയർപേഴ്സൺ നൈനുറിച്ചു, പഞ്ചായത്ത് അംഗങ്ങളായ ജിസി പോൾ, വർഗ്ഗീസ് പയ്യപ്പിള്ളി, വർഗ്ഗീസ് തച്ചുപറമ്പിൽ ലിജോ ജോസ്, വി.ഇ.ഒ.വാഹീദ പി.എ. എന്നിവർ പ്രസംഗിച്ചു.ഇതോടെ ഈ വർഷം 16 വീടുകൾ ആണ് കൊരട്ടി പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണം പൂർത്തികരിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270