1470-490

യാത്രയയപ്പ് നൽകി

തുറയൂർ പാലച്ചുവട് വീടിനടുത്തുള്ള അംഗൻവാടിയിലേക്ക് സ്ഥലം മാറ്റം കിട്ടിയ പാലച്ചുവട് അംഗൻവാടിയിൽ തുടക്കം മുതൽ 38 വർഷക്കാലമായി ടീച്ചറായി മികച്ച സേവനം നടത്തിയ ശ്രീമതി ഗീത ടീച്ചർക്ക് പാലച്ചുവട് അംഗൻവാടി വെൽഫയർ കമ്മറ്റി ഉഷ്മളമായ യാത്രയപ്പ് നൽകി. പാലച്ചുവട് അംഗൻവാടി പുതുതായി വന്ന ജോഷീല ടീച്ചർ സ്വാഗതവും തുറയൂർ പഞ്ചായത്ത് വാർഡ് മെമ്പർ സുലൈഖ സി.വി. അദ്ധ്യക്ഷതയും വഹിച്ചു. തുറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.സി.ഡി എസ് സൂപ്പർവൈസർ സന്ധ്യ, വി.കെ. അച്ചുതൻ . ഒ.പി.ലീല, ജയൻ എടവത്ത്, എന്നിവർ ആശംസയും ബിജു ടി.പി. നന്ദിയും പറഞ്ഞു പഞ്ചായത്ത് മെമ്പർ സുലൈഖ സി.വി. പൊന്നാടയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ മൊമെന്റോയും നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689