തൊഴിലുറപ്പ് തൊഴിലാളി ധർണ്ണ

ചാലക്കുടി. തൊഴിലുറപ്പ് പദ്ധതി നിലനിർത്തുക, പാചകവാതക വില വർദ്ധന പിൻവലിക്കുക, തൊഴിലുറപ്പ് കൂലി 500 രൂപയാക്കുക, ജാതി തിരിച്ച് കൂലി കൊടുക്കുന്നത് അവസാനിപ്പിക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ചാലക്കുടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ധർണ്ണയുടെ ഉദ്ഘാടനം സി.പി.ഐ.(എം) ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏരിയ പ്രസിഡൻ്റ് അഡ്വ.കെ.ആർ.സുമേഷ് അധ്യക്ഷത വഹിച്ചു.
യൂണിയൻ ഏരിയ സെക്രട്ടറി സി.ജി.സിനി, ജില്ലാ കമ്മറ്റി അംഗം സരിത രാമകൃഷ്ണൻ, പി.വിമൽകുമാർ എന്നിവർ പ്രസംഗിച്ചു. പരിയാരം പഞ്ചായത്ത് പ്രസിഡൻ്റ് മായ ശിവദാസ്, കെ.സി.ജയരാജ്, ജിനി രാധാകൃഷ്ണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Comments are closed.