1470-490

കൊരട്ടി പഞ്ചായത്ത്: പൊതു ശുചികരണ യജ്ഞം ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


കൊരട്ടി. കൊരട്ടി പഞ്ചായത്തിൻ്റെ പൊതു ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി കൊരട്ടി പഞ്ചായത്ത് അതിർത്തിയായ പൊങ്ങം മുതൽ മുരിങ്ങൂർ വരെയുള്ള നാഷ്ണൽ ഹൈവേയുടെ 9 കി.മി.ദൂരം ഇരുവശവും ശുചീകരണം നടത്തി.പൊതു ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ശുചികരണ യജ്ഞത്തിൽ നൂറുകണക്കിന് ബഹുജനങ്ങളും, വിദ്യാർത്ഥികളും, തൊഴിലുറപ്പ്, കുടുംബശ്രി പ്രവർത്തകരും അണിനിരന്നു.തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ വിദ്യാലയങ്ങളിലെ എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻ്റ് ഗൈഡൻസ്, കൊരട്ടി ജനകീയ സമതി, വ്യാപാരി-വ്യവസായികൾ,വിവിധ സർക്കാർ ജീവനക്കാർ, ഹരിത കർമ്മ സേന, റെസിഡെൻസ് അസ്സോസിയേഷൻ, ആശ പ്രവർത്തകർ തുടങ്ങിയവർ അണിനിരന്ന ശുചീകരണ പ്രവർത്തനത്തിൽ Sൺ കണക്കിന് മാലിന്യം ആണ് നീക്കം ചെയ്തത്. ആദ്യാമായി ആണ് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇത്രയും വലിയ ജനപങ്കാളിത്തത്തോടെ ശുചികരണം യജ്ഞം നാഷണൽ ഹൈവേ കേന്ദ്രികരിച്ച് നടത്തുന്നത്.
ശുചീകരണത്തിൻ്റെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമതി ചെയർമാൻമാരായ അഡ്വ.കെ.ആർ.സുമേഷ്, നൈനു റിച്ചു, വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡൻ്റ് ബെന്നി പഴായി, തിരുമുടിക്കുന്ന് പി.എസ്. എച്ച്.പ്രിൻസിപ്പൽ സിജോ.എം., കെ.പി.പോൾസൺ, ആൻ്റു പെരെപ്പാടൻ, വർഗ്ഗീസ് തച്ചുപറമ്പൻ, വർഗ്ഗീസ് പയ്യപ്പിള്ളി, കെ.എ.സുരേഷ്, പഞ്ചായത്ത് സെക്രട്ടറി സി.എൻ.ഷിനിൽ എന്നിവർ പ്രസംഗിച്ചു.പ്ലാസ്റ്റിക്ക് മാലിന്യം, ഖരമാലിന്യം, മറ്റു മാലിന്യങ്ങൾ എന്നിങ്ങനെ വേർതിരിച്ച് ആണ് മാലിന്യം ശേഖരിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270