1470-490

കണ്ടെയ്‌നര്‍ ലോറിയിടിച്ച് വയോധിക മരിച്ചു

തലശേരി: മരുന്നു വാങ്ങാനെത്തിയ വയോധിക കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ചു. കാവുംഭാഗം മൈത്രി ബസ്‌സ്‌റ്റോപ്പിനു സമീപത്തെ കയനോത്ത് വീട്ടില്‍ എ.പി പത്മകുമാരി (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണു ഇടിച്ചത്. പരേതരായ പി. കുഞ്ഞിക്കണ്ണന്‍ നായരുടെയും ജാനകിയുടെയും മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങള്‍: ജയറാം, രാധാകൃഷ്ണന്‍, ശശിധരന്‍, ഭാഗീരഥി സുജാത, പരേതയായ ശാന്തകുമാരി.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223