1470-490

നഗരസഭയിൽ ജീവനക്കാർ തമ്മിൽ അടിപിടി. രണ്ടു പേർ താലൂക്കാശുപത്രിയിൽ

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗര സഭയിൽ ജീവനക്കാർ തമ്മിൽ അടിപിടി . രണ്ടു പേർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഓഫീസ് സൂപ്രണ്ട് പ്രശാന്തും പി. എം. ആർ. വൈ ഓഫീസ് വിഭാഗത്തിലെ ആസിഫും തമ്മിലാണ് ഔദോഗിക കൃത്യ നിർവഹണത്തിനിടെ നഗര സഭ ഓഫീസിനകത്ത് വെച്ച് അടിപിടി നടന്നത്. തിങ്കളാഴ്ച്ച 10. 30 ഓടെയാണ് സംഭവം.. നടപടികളൊഴിവാക്കാൻ സമവായ നീക്കങ്ങൾ നടക്കുന്നതായി അറിയുന്നു. ആരുടെ പേരിലും കേസെടുത്തിട്ടില്ലന്ന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ ഓഫീസർ ഹണി കെ. ദാസ് അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223