പ്രാരംഭ പരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നു

ആലത്തൂര്‍ എ.എല്‍.പി സ്കൂളില്‍ ജീവിത നൈപുണി വികസന പരിശീലനം നാളെ മുതല്‍ ആരംഭിക്കും.
കുട്ടികളുടെ ജീവിത നൈപുണി വികസനത്തിനായുള്ള അഞ്ചുദിവസത്തെ പരിശീലന ക്യാമ്പ് ഈ മാസം 20 മുതല്‍ ആലത്തൂര്‍ എ.എല്‍.പി.സ്കൂളില്‍ സംഘടിപ്പിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചു വയസിനും ഒമ്പതു വയസിനും ഇടയില്‍ പ്രായമുള്ള നാല്‍പ്പത് കുട്ടികളെയാണ് പരിശീലനത്തില്‍ പങ്കെടുപ്പി്ക്കുന്നത്. തൃശൂര്‍ ഇന്നര്‍വിഷന്‍ കൗണ്‍സലിംഗ് സെന്റര്‍, ജെ. സി. ഐ ഗ്രീന്‍ സിറ്റി , പനങ്ങാട് ഐ. ടി. ഇ എന്നിവയുടെ സഹകരണത്തോടെ പരിശീലനം മെയ് 20 മുതല്‍ 25 വരെ രാവിലെ 9 മുതല്‍ 12.30 വരെയാണ് പരിശീലനം. അനുതാപം, ക്രിയാത്മക ചിന്ത, ആശയ വിനിമയ ശേഷി, സ്വാവബോധം, പ്രശ്ന പരിഹാര ശേഷി, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്, വൈകാരിക നിയന്ത്രണം, സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യല്‍, വ്യക്ത്യാന്തര ബന്ധം, വിമര്‍ശനാത്മക ചിന്ത എന്നീ കഴിവുകളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. പ്രധാനധ്യാപകന് എന്‍.എസ്.സന്തോഷ്ബാബു, പി.ടി.എ.വൈസ്പ്രസിഡന്റ് പ്രവീണ്‍ തൈനാത്തൂടന്‍, എം.പി.ടി.എ പ്രസിഡന്റ് ഐശ്വര്യ ശ്രീജിത്ത്, ജെ.സി.ഐ ഗ്രീന്‍ സിറ്റി മുന്‍ പ്രസിഡന്റ് ജോസ് ആന്റോ , പ്രോഗ്രാം കോ ഓഡിനേറ്റര്‍ സി.ജി.അനൂപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Comments are closed.