1470-490

തൃക്കാക്കര; പോസ്റ്റര്‍ നിര്‍മ്മാണ മത്സരം 21ന്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമ്മതിദാന അവകാശത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി  ജില്ലാതല പോസ്റ്റര്‍ നിര്‍മ്മാണ മത്സരം നടത്തുന്നു. സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായാണ് മത്സരം നടത്തുന്നത്. 

ശനിയാഴ്ച (മെയ് 21) രാവിലെ 11 മുതല്‍ കാക്കനാട് സിവില്‍ സ്‌റ്റേഷനിലെ സ്പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചിട്ടുള്ള മത്സരത്തില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സര വിജയികള്‍ക്ക് പ്രശസ്തിപത്രവും ഫലകവുമാണ് സമ്മാനം. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ജില്ലാ കളക്ടറുടെ അനുമോദന പത്രം ലഭിക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ http://tiny.cc/posterekm2022 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223