1470-490

കെഎസ്ആർടിസി ശമ്പള വിതരണം നാളെ

കെഎസ്ആർടിസി ശമ്പള വിതരണം ഉടൻ നടത്തുമെന്ന് മന്ത്രി ആന്റണി രാജു. ധനമന്ത്രി കേരളത്തിൽ നാളെ എത്തിയ ഉടനെ ശമ്പളം വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
മാനേജ്‌മെന്റിന് സമാഹരിക്കാൻ കഴിയുന്ന തുക ഇന്നും നാളെയുമായി സമാഹരിക്കും. കുറവ് വരുന്ന തുക നാളെ തന്നെ ധനവകുപ്പ് അനുവദിക്കും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തിലെ സാധാരണ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംവിധാനം ആണ് കെഎസ്ആർടിസി. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഇന്ധന വില വർധനവ് കാരണം കോടികളുടെ അധിക ചിലവ് ഉണ്ടായിട്ടുണ്ട്. ഇതാണ് കെഎസ്ആർടിസിയുടെ പ്രതിസന്ധിയുടെ പ്രധാന കാരണം. മാനേജ്‌മെന്റിന്റെ മാത്രം പരിശ്രമം കൊണ്ട് ശമ്പള വിതരണം നടത്താൻ കഴിയില്ലെന്നും.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223