1470-490

ആദ്യ സ്കൂൾ ആർട്ട് ഗ്യാലറി കോഴിക്കോട്ട്Art gallery, school children at excursion watching picture exhibition vector. Landscape and seascape or portrait, girls and boys, education and culture

കോഴിക്കോട്: കേരളത്തിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആര്‍ട്ട് ഗ്യാലറികള്‍ സജ്ജീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കാരപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കുന്ന ആര്‍ട്ട് ഗ്യാലറിയുടെ നിര്‍മാണോദ്ഘാടനം ഇന്ന് (മേയ് 19) നടക്കും. രാവിലെ 10.30-ന് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഖ സി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, നഗരസഭ കൗണ്‍സിലര്‍ ശിവപ്രസാദ്, കാരപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മനോജ് കെ.പി, ഹെഡ്മിസ്ട്രസ് ഷാദിയബാനു പി, പിടിഎ പ്രസിഡന്റ് നജീബ് മാളിയേക്കല്‍, അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇത്തരം ആര്‍ട്ട് ഗ്യാലറികളില്‍ അതാത് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പുറമേ മറ്റ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം ഉണ്ടാകുന്നതാണ്.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223