കൊട്ടേക്കാട്ടുകാവിൽ കെട്ടിയകം കൊള്ളൽ ഭക്തി നിർഭരമായി
പഴയന്നൂർ: വടക്കേത്തറ കൊട്ടേക്കാട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ച് ചൊവ്വാഴ്ച കൊട്ടിയകം കൊള്ളൽ ഭക്തി നിർഭരമായി നടന്നു. കാലത്ത് 9 മണിക്ക് പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും വാദ്യമേളത്തിന്റെ അകമ്പടിയോടെ കൂറ എഴുന്നള്ളിച്ച് കൊണ്ടുവന്ന് കൊട്ടേക്കാട്ടുകാവിലെ തിരുവാഭരണ പേടകത്തിൽ വെച്ചു. തുടർന്ന് ദേശത്തെ തെക്ക്-വടക്ക് മുല്ലകളിൽ നിന്നും വൈകുന്നേരം 3 മണിക്ക്
ശ്രീകുരംബ ഭഗവതിയെ ആവാഹിച്ച് ശ്രീമൂലസ്ഥാനമായ വേലംപ്ലാക്കിൽ എത്തിച്ചേർന്ന് ദേശക്കാരുടെ അകമ്പടിയോടെ കാവിലേക്ക് കൊട്ടിയകം കൊള്ളൽ നടന്നു.
താത്കാലികമായി കെട്ടിയുണ്ടാക്കുന്ന പന്തലിൽ കൂറ ചാർത്തുന്നതോടെ ചടങ്ങുകൾ ആരംഭിച്ചു.
തുടർന്ന് വിളക്ക് വെപ്പ്, ദീപാരാധന, ഗുരുതി പൂജ, കളമെഴുത്ത്, കളം പൂജ നടന്നു.
ശനിയാഴ്ച ദേശക്കളം, ഞായറാഴ്ച്ച നടക്കുന്ന താലപ്പൊലി എഴുന്നെള്ളിപ്പിന് കുട്ടൻ കുളങ്ങര അർജ്ജുനൻ തിടമ്പേറ്റും, പഞ്ചവാദ്യത്തിന് കോങ്ങാട് മധുവും , മേളത്തിന് സദനം വിനോദും പ്രമാണ്യം വഹിക്കും,രാത്രി 9 ന് പോരൂർ ഹരിദാസിന്റെ തായമ്പക നടക്കും.
തിങ്കളാഴ്ച്ച രാവിലെ കാള, കുതിര കളി , മേളം നടക്കും. വൈകുന്നേരം തെണ്ടിൻമേൽ കർമ്മം, തെണ്ട് നീക്കൽ, കളംമായ്ക്കൽ, കൂറവലി, ഭഗവതിയെ ശ്രീമൂലസ്ഥാനത്തേക്ക് യാത്രയാക്കൽ ചടങ്ങോടെ ഉത്സവം സമാപിക്കും.

Comments are closed.