1470-490

കോടതി ശിക്ഷിച്ച അക്രമ കേസിൽ ബി.ജെ.പി. കൗൺസിലറെ അറസ്റ്റ് ചെയ്തു.

പരപ്പനങ്ങാടി : വീട് കയറി സ്ത്രീകളെ അടക്കം അക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച ബി.ജെ.പി കൗൺസിലറെ പോലീസ് അറസ്റ്റ് ചെയ്തു.

എ സി.,എസ് ടി ജില്ല കോടതി ശിക്ഷ വിധിച്ച കേസിലാണ് ബി.ജെ.പി നേതാവും , പരപ്പനങ്ങാടി മുൻസിപ്പൽ കൗൺസിലറുമായ ജയദേവനെ ഇന്നലെ രാത്രി വീട്ടിൽ വെച്ച് പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ് അറസ്റ്റ് ചെയ്തത്.

അയോദ്ധ്യ നഗറിൽ 2019 ആഗസ്റ്റ് 31 നാണ് കേസിനാസ്പതമായ സംഭവം.

അയോദ്ധ്യ നഗറിലെ ഒ.എസ് കല്യാണിയുടെ വീട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, ജാതിയമായി ആക്ഷേപിചുന്നുമാണ് കേസ്.

പരപ്പനങ്ങാടി ബി.ജെ.പി മുൻസിപ്പൽ കൗൺസിലറായ ജയദേവൻ, മുൻ കൗൺസിലറായ ഹരിദാസൻ , സുലോചന , രാമൻ, രഘു , ഷൈജു എന്നിവർക്കാണ് മഞ്ചേരി കോടതി അൻപതിനായിരം രൂപയും തടവ്ശിക്ഷയും വിധിച്ചിരുന്നത്.

ശിക്ഷ വിധിച്ച് ഒരു മാസത്തിനുള്ളിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് കോടതി അവസരം നൽകിയിരുന്നു.

എന്നാൽ അപ്പീൽ ഹൈകോടതിയിൽ സ്വീകരിക്കാത്ത സാഹ് ചര്യത്തിലും , കഴിഞ്ഞ അഞ്ചാം തിയതി അപ്പീലിനുള്ള സമയ പരിധി കഴിഞ്ഞ ദിനാലും കോടതി ശിക്ഷിക്കപ്പെട്ടവർക്ക് അറസ്റ്റ് വാറണ്ട് പുറപെടുവിപ്പിക്കുകയായിരുന്നു.

മൂന്ന് ദിവസത്തിലധികമായി ഉത്തരവ് വന്നിട്ടും ശിക്ഷിക്കപെട്ടവരെ അറസ്റ്റ് ചെയ്യാത്തത് ഭരണകക്ഷിയിലെ പ്രധാന കക്ഷികൾക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു.

ശിക്ഷിക്കപെട്ട ചിലർക്ക് സി.പി.എം ബന്ധം ഉള്ളതാണ് അറസ്റ്റ് വൈകാൻ കാരണമായത്.

എന്നാൽ ഇത് അവഗണിച്ച് കൊണ്ട് തന്നെ ബി.ജെ.പി.നേതാവിനെ തിരെ നടപടി സ്വീകരിക്കാൻ പാർട്ടിക്ക് സമർധമുണ്ടായതിനെ തുടർന്നാണ് രാഷ്ട്രീയ ഇടപെടൽ മൂലം പോലീസ് പ്രതികളിലെ പ്രധാനിയെ അറസ്റ്റ് ചെയ്തത്.

നേരത്തെ 2007 മാർച്ച് 23 ന് പോപുലർ ഫ്രണ്ട് പ്രവർത്തകനും , മാധ്യമ പ്രവർത്തകനുമായ ഹമീദ് പരപ്പനങ്ങാടിയെ കൊലപെടുത്താൻ ശ്രമിച്ച കേസിലും, നെടുവയിലെ സി.പി.എം പ്രവർത്തകനെ വെട്ടി പരിക്കേൽപിച്ച കേസുകളിലും, ആർ.എസ് എസ് പ്രവർത്തകനായ കൗൺസിലർ ജയദേവൻ പ്രതിയായിരുന്നു.

ഇതിൽ ഹമീദിന്റെ കേസിൽ ആർ.എസ്.. എസ്. പ്രവർത്തകനായ ജയദേവനെയടക്കം ശിക്ഷിച്ചിരുന്നു .ഈ കേസ് ഹൈകോടതിയിൽ അപ്പീലിലാണ്.

ശിക്ഷ വിധിച്ച് ജയിലിലടക്കപെട്ടാൽ കൗൺസിലർ സ്ഥാനം അടക്കം നഷ്ടപെടുമെന്ന ആശങ്ക ബി.ജെ.പി കേന്ദ്രങ്ങൾക്കുണ്ട്.

പോലീസ് അറസ്റ്റ് ചെയ്ത ബി.ജെ.പി. കൗൺസിലറെ ഇന്ന് മഞ്ചേരി എസി , എസ്ടി കോടതിയിൽ ഹാജരാക്കും.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223