1470-490

പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ സമരം നടത്തി

ഗുരുവായൂർ: പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ സമരം നടത്തി.
യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷനായി.
ഗാന്ധിദർശൻ യുവജന സമിതി സംസ്ഥാന സെക്രട്ടറി ബാബു സോമൻ മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജന: സെക്രട്ടറി പി.എം. മിഥുൻ, മണ്ഡലം ജന: സെക്രട്ടറി കെ.കെ. രഞ്ജിത്ത്, സേവാദൾ മണ്ഡലം പ്രസിഡൻ്റ് കൃഷ്ണപ്രസാദ് അടിക്കൂറ്റിൽ , യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡൻ്റ് സിൻ്റോ തോമസ്, ഹാരിഫ് മാണിക്കത്ത്പടി, കെ.വി. സുബൈർ, വിഷ്ണു ആനന്ദൻ, ഉണ്ണിമോൻ നെൻമിനി, ശ്രീനാഥ് പൈ, രാജേഷ് വടക്കൂട്ട്, സജിത്ത് മമ്മിയൂർ, സുധീഷ് സുകുമാരൻ, കൃഷ്ണദാസ് ചിറ്റാട തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.