1470-490

തൃക്കാക്കര സ്ഥാനാർത്ഥി ഡോ.ജോ ജോസഫിന് വിജയാശംസകളുമായി   മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറവും

തലശേരി:: തൃക്കാക്കര  സ്ഥാനാർത്ഥി ഡോ.ജോ ജോസഫിന് വിജയാശംസകളുമായി   മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറവും , പാറപ്രംഎ.കെ.ജി. സ്മാരക വായനശാലയും സംയുക്തമായി  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം കൊടുത്ത പാറപ്രത്ത് വെച്ച്  100 ന് നിറം പകരാൻ മഴവിൽ ചിത്രകലാ കേമ്പ് നടത്തി.  കേരള ലളിതകലാ അക്കാഡമി വൈസ് ചെയർമാൻ എബി.എൻ.ജോസഫ് ഉൽഘാടനം ചെയ്തു. കെ.കെ.രാഘവന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  പാറപ്രം  പഞ്ചായത്ത് മെമ്പർ പ്രവീണയും, വായനശാലാ പ്രതിനിധി സുരേഷും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സെൽവൻ മേലൂർ സ്വാഗതവും, കെ.സുരേന്ദ്രൻ നന്ദിയും പറഞ്ഞു
 പ്രശസ്ത ചിത്രകാരന്മാരായ ബി.ടി.കെ  അശോക്, വിപിൻദാസ് മാലൂർ, സുരേഷ് പാനൂർ, രാഗേഷ് പുന്നോൽ, അനു പ് കൊയ്യം, രവിന മൂഴിക്കര , നീതു പിണറായി എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

പാറപ്രം

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223